’കി​ഡ് ഫെ​സ്റ്റ് 2018’ ജ​നു​വ​രി​യി​ൽ
Wednesday, December 13, 2017 3:31 PM IST
കാ​ഞ്ഞ​ങ്ങാ​ട്: ജ​നു​വ​രി എ​ട്ട്, ഒ​ന്പ​ത് തീ​യ​തി​ക​ളി​ൽ ക്രൈ​സ്റ്റ് സി​എം​ഐ​പ​ബ്ലി​ക് സ്കൂ​ൾ ജി​ല്ല​യി​ലെ മൂ​ന്ന​ര മു​ത​ൽ എ​ട്ട​ര വ​യ​സ് പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കും.
സ്കൂ​ളി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ മൂ​ന്ന​ര വ​യ​സു​മു​ത​ൽ ആ​റ​ര വ​യ​സ്‌വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്കും ആ​റ​ര മു​ത​ൽ എ​ട്ട​ര വ​യ​സ്‌വ​രെ പ്രാ​യ​മു​ള്ള​വ​ർ​ക്കം പ്ര​ത്യേ​ക​മാ​യി​ട്ടാ​യി​രി​ക്കും മ​ത്സ​ര​ങ്ങ​ൾ. സി​ബി​എ​സ്ഇ ,ഐ​സി​എ​സ്ഇ, സ​ർ​ക്കാ​ർ, ന​ഴ്സ​റി വി​ദ്യാ​ല​യ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് ക്രി​സ് ക്ര​യോ​ണ്‍​സ് കി​ഡ്സ് ഫെ​സ്റ്റ്-2018 മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​പ്പി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ പേ​ര് മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ണ്‍: 0467-2209722, 9447487723.

ക്വി​സ് മ​ത്സ​രം 31ന്

​പി​ലി​ക്കോ​ട്: ജി​ല്ലാ ക്വി​സ് അ​സോ​സി​യേ​ഷ​നും ച​ന്തേ​ര ഇ​സ​ത്തു​ൽ ഇ​സ്‌ലാം എ​എ​ൽ​പി സ്കൂ​ളും സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​യും അ​ധ്യാ​പ​ക​നു​മാ​യ സി.​എ​ച്ച്. കേ​ശ​വ​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി ജി​ല്ലാ​ത​ല ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു.
ച​ന്തേ​ര ഇ​സ​ത്തു​ൽ സ്കൂ​ളി​ൽ 31ന് ​സം​ഘ​ടി​പ്പി​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ എ​ൽ​പി, യു​പി, ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് മ​ത്സ​രി​ക്കാം.