സാ​മൂ​ഹ്യ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​നം: ഏ​ഴു​പേ​ർ അ​റ​സ്റ്റിൽ
Wednesday, December 13, 2017 3:31 PM IST
കാ​സ​ര്‍​ഗോ​ഡ്‌:​ ജി​ല്ല​യി​ല്‍ സാ​മൂ​ഹ്യവി​രു​ദ്ധ​ പ്ര​വ​ര്‍​ത്തി​ക​ളി​ല്‍ ഏ​ര്‍​പ്പെ​ട്ട ഏ​ഴു​പേ​രേ പോലീസ് അ​റ​സ്റ്റ്‌ ചെ​യ്‌​തു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ ജു​ഡീ​ഷല്‍ ക​സ്റ്റ​ഡി​യി​ല്‍ റി​മാ​ന്‍​ഡ്‌ ചെ​യ്‌​തു. ഇ​ക്ക​ഴി​ഞ്ഞ ആ​റി​ന് ജി​ല്ല​യി​ല്‍ ചി​ല സ്ഥ​ല​ങ്ങ​ളി​ല്‍ വാ​ഹ​ന​ങ്ങ​ള്‍​ക്കു നേ​രേ ക​ല്ലെ​റി​ഞ്ഞ സം​ഭ​വ​ങ്ങ​ളുമായി ബ​ന്ധ​പ്പെ​ട്ട്‌ പോ​ലീ​സ്‌ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഏ​ഴു​പേ​ര്‍ പി​ടി​യി​ലാ​യ​ത്‌.
ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​വ​ര്‍ വ്യാ​ജ ന​മ്പ​ര്‍ പ്ലേ​റ്റ്‌ പ​തി​ച്ചും മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ​യുമാ​ണ് മോ​ട്ടോ​ര്‍ സൈ​ക്കി​ളു​ക​ളി​ലും കാ​റു​ക​ളി​ലും ചു​റ്റു​ന്ന​ത്‌. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ വ്യാ​ജ ന​മ്പ​ര്‍ പ​തി​ച്ച​തും, മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ​യും വാ​ഹ​നം ഓ​ടി​ച്ച​വ​ര്‍​ക്കെ​തി​തി​രേ പോ​ലീ​സ്‌ ന​ട​പ​ടി ശ​ക്ത​മാ​ക്കി​യ​തി​ന്‍റെ ഭാ​ഗ​മാ​യി നി​ര​വ​ധി ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും കാ​റു​ക​ളും പി​ടി​കൂ​ടി നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ച്ചു.
ഇ​ങ്ങ​നെ വാ​ഹ​ന​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​ന്ന സ​മ​യം സ്ഥ​ല​ത്തെ നാ​ട്ടു​കാ​രാ​യ ചി​ല​ര്‍ പോ​ലീ​സ്‌ ന​ട​പ​ടി​യെ ചോ​ദ്യം ചെ​യ്‌​തു വാ​ക്കുത​ര്‍​ക്ക​​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന സം​ഭ​വവും ഉണ്ടായിട്ടി​ട്ടു​ണ്ട്‌.
ഇ​ത്ത​രം പ്ര​വ​ര്‍​ത്തി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്കെ​തി​രേ പോ​ലീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക കൃ​ത്യ നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​ന് നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന്‌ ജി​ല്ലാ പോ​ലീ​സ്‌ മേ​ധാ​വി അ​റി​യി​ച്ചു. പോ​ലീ​സി​ന്‍റെ ന​ട​പ​ടി​ക​ളെ​ക്കുറി​ച്ച്‌ ആ​ക്ഷേ​പ​ങ്ങ​ളോ പ​രാ​തി​ക​ളോ ഉ​ണ്ടെ​ങ്കി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക്‌ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ക്കാം.
Loading...