പി​എ​ന്‍​പി റോ​ഡ് ത​ക​ര്‍​ന്നു
Thursday, December 14, 2017 11:23 AM IST
പൊ​ന്‍​കു​ന്നം: ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ നാ​ലു വാ​ര്‍​ഡു​ക​ളി​ലെ ജ​ന​ങ്ങ​ള്‍ ആ​ശ്ര​യി​ക്കു​ന്ന റോ​ഡ് ത​ക​ര്‍​ന്ന് ഗ​താ​ഗ​തം ദു​ര്‍​ഘ​ടം. പൊ​ന്‍​കു​ന്നം-​കെ​വി​എം​എ​സ് റോ​ഡി​ന്‍റെ സ​മാ​ന്ത​ര പാ​ത​യാ​യ ഗ്രാ​മീ​ണ റോ​ഡാ​ണ് സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യ​ത്.
ദേ​ശീ​യ​പാ​ത​യി​ല്‍നി​ന്നു കാ​ഞ്ഞി​ര​പ്പ​ള്ളി- മ​ണി​മ​ല റോ​ഡി​ലെ​ത്തു​ന്ന സ​മാ​ന്ത​ര റോ​ഡാ​യ പി​എ​ന്‍​പി റോ​ഡി​ലെ അ​ര കി​ലോ​മീ​റ്റ​ര്‍ ദൂ​രം പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് ത​ക​ര്‍​ന്നു​കി​ട​ക്കു​ക​യാ​ണ്. പൊ​ന്‍​കു​ന്നം കെ​എ​സ്ഇ​ബി ജം​ഗ്ഷ​ന്‍ മു​ത​ല്‍ തു​ട​ക്ക​ത്തി​ലെ 500 മീ​റ്റ​റാ​ണ് പൊ​ട്ടി​പ്പൊളി​ഞ്ഞ് കി​ട​ക്കു​ന്ന​ത്.
ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ നാ​ലു മു​ത​ൽ ഏ​ഴു വ​രെ​യു​ള്ള വാ​ര്‍​ഡു​ക​ളി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന റോ​ഡി​ന്‍റെ ഒ​ടു​ക്ക​മാ​യ ക​ത്തി​ലാ​ങ്ക​ല്‍​പ​ടി​യി​ല്‍ ഇ​രു​വ​ശ​ത്തും ടൈ​ല്‍​പാ​ക​ല്‍ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. എ​ന്നി​ട്ടും ത​ക​ര്‍​ന്ന റോ​ഡ് ന​ന്നാ​ക്കു​വാ​ന്‍ അ​ധി​കൃ​ത​ര്‍ അ​നാ​സ്ഥ കാ​ണി​ക്കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു.
എ​ന്നാ​ൽ, ഒ​റ്റ​ത്ത​വ​ണ പ​ദ്ധ​തി​യി​ലൂ​ടെ റോ​ഡി​നാ​യി 25 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും ടെ​ൻ​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി മ​ഴ​മാ​റു​ന്ന​തോ​ടെ നി​ര്‍​മാ​ണം തു​ട​ങ്ങു​മെ​ന്നും ഡോ.​എ​ന്‍. ജ​യ​രാ​ജ് എം​എ​ല്‍​എ പ​റ​ഞ്ഞു.