സു​വ​ർ​ണ​ജൂ​ബി​ലി വ​ർ​ഷ​ത്തി​ൽ ആ​നി​ക്കാ​ടി​ന് മി​ക​ച്ച നേ​ട്ടം
Thursday, December 14, 2017 11:23 AM IST
ആ​നി​ക്കാ​ട്: സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ആ​നി​ക്കാ​ട് സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ളി​ന് ഉ​ജ്ജ്വ​ല നേ​ട്ടം. സം​സ്ഥാ​ന, റ​വ​ന്യു, സ​ബ്ജി​ല്ലാ ത​ല​ത്തി​ൽ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ നി​ര​വ​ധി നേ​ട്ട​ങ്ങ​ളാ​ണ് കൊ​യ്ത​ത്. സം​സ്ഥാ​ന ഗ​ണി​ത​ശാ​സ്ത്ര മേ​ള​യി​ൽ ജൂ​വ​ൽ എ​ലി​സ​ബ​ത്ത് ജി., ​ഹെ​ലേ​നാ മാ​ത്യു എ​ന്നി​വ​ർ എ ​ഗ്രേ​ഡി​നും അ​രു​ന്ധ​തി എ​ച്ച്. നാ​യ​ർ ബി ​ഗ്രേ​ഡി​നും അ​ർ​ഹ​രാ​യി. ജി​ല്ലാ ഗ​ണി​ത​ശാ​സ്ത്ര മേ​ള​യി​ൽ സ്കൂ​ൾ മൂ​ന്നാം സ്ഥാ​നം നേ​ടി​യി​രു​ന്നു.
സാ​മൂ​ഹ്യ​ശാ​സ്ത്ര മേ​ള​യി​ൽ പാ​ർ​വ​തി എ​സ്. നാ​യ​ർ ര​ണ്ടാം സ്ഥാ​ന​വും എ ​ഗ്രേ​ഡും നേ​ടി. സം​സ്ഥാ​ന ശാ​സ്ത്ര​മേ​ള​യി​ൽ ടീ​ച്ചേ​ഴ്സ് പ്രൊ​ജ​ക്‌ട് ഇ​ന​ത്തി​ൽ സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​യ ലീ​ന മാ​ത്യു എ ​ഗ്രേ​ഡു നേ​ടി. റ​വ​ന്യു ക​ലോ​ത്സ​വ​ത്തി​ൽ പ​രി​ച​മു​ട്ടി​ന് എ ​ഗ്രേ​ഡും ജി​ല്ലാ ബാ​ല​ശാ​സ്ത്ര കോ​ൺ​ഗ്ര​സി​ൽ നാ​ലാം സ്ഥാ​ന​വും എ ​ഗ്രേ​ഡും നേ​ടി.
ഉപജി​ല്ലാ​ത​ല ക​ലാ​കാ​യി​ക, ശാ​സ്ത്ര, സാ​മൂ​ഹ്യ​ശാ​സ്ത്ര മേ​ള​ക​ളി​ൽ സ്കൂ​ളി​ന് ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് ല​ഭി​ച്ചി​രു​ന്നു. സ​ബ്ജി​ല്ലാ​ത​ല ഗ​ണി​ത, പ്ര​വൃ​ത്തി​പ​രി​ച​യ​മേ​ള​യി​ൽ റ​ണ്ണ​റ​പ്പും സോ​ഷ്യ​ൽ സ​യ​ൻ​സ് ടാ​ല​ന്‍റ് സേ​ർ​ച്ച് പ​രീ​ക്ഷ​യി​ൽ സ്കൂ​ളി​ലെ അ​ഞ്ജ​ന ജേ​ക്ക​ബ് ഒ​ന്നാം സ്ഥാ​ന​വും എ ​ഗ്രേ​ഡും നേ​ടി. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ണി ചെ​രി​പു​റം, ഹെ​ഡ്മാ​സ്റ്റ​ർ മാ​ത്യു ആ​ന്‍റ​ണി, അ​ധ്യാ​പ​ക​ർ, പി​ടി​എ എ​ന്നി​വ​രു​ടെ കൂ​ട്ടാ​യ പ​രി​ശ്ര​മം​മൂ​ല​മാ​ണ് സ്കൂ​ളി​ന് മി​ക​ച്ച നേ​ട്ടം നേ​ടാ​ൻ ക​ഴി​ഞ്ഞ​ത്.