അക്കരപ്പാടം പാലം നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
Thursday, December 14, 2017 2:38 PM IST
വൈ​​ക്കം: ഉ​​ദ​​യ​​നാ​​പു​​രം പ​​ഞ്ചാ​​യ​​ത്തി​​ലെ നാ​​നാ​​ടം -അ​​ക്ക​​ര​​പ്പാ​​ടം ഭാ​​ഗ​​ങ്ങ​​ളെ ബ​​ന്ധി​​പ്പി​​ച്ചു മൂ​​വാ​​റ്റു​​പു​​ഴ​​യാ​​റി​​നു കു​​റു​​കെ നി​​ർ​​മി​​ക്കു​​ന്ന​​തി​​നു വി​​ഭാ​​വ​​നം ചെ​​യ്ത അ​​ക്ക​​ര​​പ്പാ​​ടം പാ​​ല​​ത്തി​​ന്‍റെ നി​​ർ​​മാ​​ണം ആ​​രം​​ഭി​​ക്കു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി പു​​രോ​​ഗ​​മി​​ക്കു​​ന്നു. നാ​​നാ​​ട​​ത്തും അ​​ക്ക​​ര​​പ്പാ​​ട​​ത്തും റോ​​ഡു വി​​ക​​സി​​പ്പി​​ക്കു​​ന്ന​​തി​​നു സ്ഥ​​ലം ഏ​​റ്റെ​​ടു​​ക്കു​​ന്ന​​തി​​നു​​ള്ള ശ്ര​​മ​​ങ്ങ​​ൾ ഊ​​ർ​​ജി​​ത​​മാ​​യി ന​​ട​​ന്നു വ​​രു​​ക​​യാ​​ണ്. സ്ഥ​​ല ഉ​​ട​​മ​​ക​​ൾ​​ക്ക് മ​​തി​​യാ​​യ ന​​ഷ്ട പ​​രി​​ഹാ​​ര​​മു​​റ​​പ്പാ​​ക്കു​​ന്ന ത​​ര​​ത്തി​​ലാ​​ണ് അ​​ധി​​കൃ​​ത​​രും പാ​​ലം നി​​ർ​​മാ​​ണ ക​​മ്മ​​റ്റി​​യും ശ്ര​​മ​​ങ്ങ​​ൾ ന​​ട​​ത്തി വ​​രു​​ന്ന​​ത്.
നാ​​ളെ സ്ഥ​​ല ഉ​​ട​​മ​​ക​​ളു​​മാ​​യി ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ൾ, ഉ​​ദ്യോ​​ഗ​​സ്ഥ​​ർ, പാ​​ലം നി​​ർ​​മാ​​ണ ക​​മ്മ​​റ്റി ഭാ​​ര​​വാ​​ഹി​​ക​​ൾ എ​​ന്നി​​വ​​ർ ച​​ർ​​ച്ച ന​​ട​​ത്തി ശേ​​ഷി​​ക്കു​​ന്ന ത​​ർ​​ക്ക​​ങ്ങ​​ൾ പ​​രി​​ഹ​​രി​​ച്ചു പാ​​ലം നി​​ർ​​മാ​​ണ​​ത്തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ ത്വ​​രി​​ത​​പ്പെ​​ടു​​ത്താ​​നാ​​ണു തീ​​രു​​മാ​​നം. പാ​​ലം നി​​ർ​​മാ​​ണ​​ത്തി​​നു 18 കോ​​ടി രൂ​​പ​​യാ​​ണ് അ​​നു​​വ​​ദി​​ച്ചി​​രി​​ക്കു​​ന്ന​​ത്. അ​​ക്ക​​ര​​പ്പാ​​ടം ക​​ട​​ത്തു​​ക​​ട​​വു മു​​ത​​ൽ ചെ​​മ്മ​​നാ​​ക​​രി ബോ​​ട്ടു​​ജെ​​ട്ടി വ​​രെ​​യും അ​​വി​​ടെ നി​​ന്നു ടോ​​ളി​​ലേ​​ക്കു​​മ​​ട​​ക്കം അ​​ഞ്ച​​ര കി​​ലോ​​മീ​​റ്റ​​ർ റോ​​ഡി​​നും കൂ​​ട്ടു​​ങ്ക​​ൽ തൊ​​ഴു​​ത്തു​​ങ്ക​​ൽ, പ​​ത്തു​​ചി​​റ തോ​​ട്, എ​​ണ്‍​പ​​തി​​ൽ തോ​​ട്, വാ​​ഴ​​ച്ചി​​റ തോ​​ട്, ശാ​​ര​​ദാ​​മ​​ഠ​​ത്തി​​നു സ​​മീ​​പം തേ​​വ​​ടി​​പ്പാ​​ലം എ​​ന്നി​​വ​​ട​​ങ്ങ​​ളി​​ലാ​​യി അ​​ഞ്ച് ക​​ലു​​ങ്കു​​ക​​ൾ തീ​​ർ​​ക്കു​​ന്ന​​തി​​നു​​മാ​​യി 10 കോ​​ടി രൂ​​പ​​യാ​​ണ് അ​​നു​​വ​​ദി​​ച്ചി​​രി​​ക്കു​​ന്ന​​ത്.
നാ​​നാ​​ടം മു​​ത​​ൽ കൂ​​ട്ടു​​ങ്ക​​ൽ ക​​ട​​വ് വ​​രെ​​യു​​ള്ള ഭാ​​ഗം റോ​​ഡ് എ​​ട്ടു മീ​​റ്റ​​ർ വീ​​തി​​യി​​ൽ വി​​ക​​സി​​പ്പി​​ച്ചെ​​ങ്കി​​ലും ഈ ​​ഭാ​​ഗം റോ​​ഡ് പു​​ന​​ർ നി​​ർ​​മി​​ക്കു​​ന്ന​​തി​​നു കൂ​​ടി ഫ​​ണ്ട് അ​​നു​​വ​​ദി​​ച്ചാ​​ലെ പ​​ദ്ധ​​തി പൂ​​ർ​​ണ​​മാ​​യും ഫ​​ല​​പ്രാ​​പ്തി​​യി​​ലെ​​ത്തു​​വെ​​ന്നു നാ​​ട്ടു​​കാ​​ർ പ​​റ​​യു​​ന്നു. ഒ​​രു ഭാ​​ഗ​​ത്ത് മൂ​​വാ​​റ്റു​​പു​​ഴ​​യാ​​റും മ​​റു​​ഭാ​​ഗ​​ത്ത് വേ​​ന്പ​​നാ​​ട്ടു കാ​​യ​​ലും അ​​തി​​രി​​ട്ട അ​​ക്ക​​ര​​പ്പാ​​ടം നി​​വാ​​സി​​ക​​ളു​​ടെ പാ​​ല​​ത്തി​​നാ​​യു​​ള്ള മു​​റ​​വി​​ളി​​ക്കു അ​​ര​​നൂ​​റ്റാ​​ണ്ടി​​ല​​ധി​​കം പ​​ഴ​​ക്ക​​മു​​ണ്ട്. ഗ​​താ​​ഗ​​ത​​സൗ​​ക​​ര്യ​​മി​​ല്ലാ​​ത്ത​​തി​​ന്‍റെ പേ​​രി​​ൽ നി​​ര​​വ​​ധി കു​​ടും​​ബ​​ങ്ങ​​ൾ മ​​റ്റു സ്ഥ​​ല​​ങ്ങ​​ളി​​ലേ​​ക്ക് ഇ​​വി​​ടെ നി​​ന്നു താ​​മ​​സം മാ​​റ്റി​​യി​​രു​​ന്നു. നി​​ർ​​ധ​​ന കു​​ടും​​ബ​​ങ്ങ​​ൾ തി​​ങ്ങി​​പ്പാ​​ർ​​ക്കു​​ന്ന അ​​ക്ക​​ര​​പ്പാ​​ട​​ത്തേ​​ക്ക് പാ​​ലം നി​​ർ​​മി​​ച്ചു ന​​ൽ​​കാ​​ൻ ന്യൂ​​റോ സ​​ർ​​ജ​​നും നാ​​ട്ടു​​കാ​​ര​​നു​​മാ​​യ ഡോ. ​​ബാ​​ഹു​​ലേ​​യ​​ൻ സ്വ​​ന്തം നി​​ല​​യ്ക്കു താ​​ല്പ​​ര്യം പ്ര​​ക​​ടി​​പ്പി​​ച്ചെ​​ങ്കി​​ലും സാ​​ങ്കേ​​തി​​ക ത​​ട​​സ​​ങ്ങ​​ൾ മൂ​​ലം പ​​ദ്ധ​​തി ന​​ട​​ന്നി​​ല്ല. വ​​ള​​രെ വീ​​തി കു​​റ​​ഞ്ഞ വ​​ഴി എ​​ട്ടു മീ​​റ്റ​​ർ വീ​​തി​​യു​​ള്ള വ​​ഴി​​യാ​​ക്കി മാ​​റ്റാ​​ൻ വ​​ർ​​ഷ​​ങ്ങ​​ളാ​​യി അ​​ക്ക​​ര​​പ്പാ​​ടം പാ​​ലം നി​​ർ​​മ്മാ​​ണ ക​​മ്മ​​റ്റി പ്ര​​സി​​ഡ​​ന്‍റ് അ​​ക്ക​​ര​​പ്പാ​​ടം ശ​​ശി, സെ​​ക്ര​​ട്ട​​റി എ.​​പി. ന​​ന്ദ​​കു​​മാ​​ർ എ​​ന്നി​​വ​​ർ ഉ​​ൾ​​പ്പെ​​ട്ട ഭാ​​ര​​വാ​​ഹി​​ക​​ൾ ന​​ട​​ത്തി​​യ അ​​ക്ഷീ​​ണ യ​​ത്ന​​മാ​​ണ് പാ​​ലം നി​​ർ​​മ്മാ​​ണ​​ത്തി​​ലേ​​ക്കുെ റോ​​ഡു​​വി​​ക​​സ​​ന​​ത്തി​​ലേ​​ക്കു​​മി​​പ്പോ​​ൾ എ​​ത്തു​​ന്ന​​തി​​നി​​ട​​യാ​​ക്കി​​യ​​ത്. സി.​​കെ. ആ​​ശ എം​​എ​​ൽ​​എ, ഉ​​ദ​​യ​​നാ​​പു​​രം പ​​ഞ്ചാ​​യ​​ത്തു പ്ര​​സി​​ഡ​​ന്‍റാ​​യി​​രു​​ന്ന സാ​​ബു പി. ​​മ​​ണ​​ലൊ​​ടി, ബ്ലോ​​ക്ക്, പ​​ഞ്ചാ​​യ​​ത്ത് അം​​ഗ​​ങ്ങ​​ൾ, നാ​​ട്ടു​​കാ​​ർ എ​​ന്നി​​വ​​രു​​ടെ കൂ​​ട്ടാ​​യ ശ്ര​​മ​​മാ​​ണ് അ​​വി​​ക​​സി​​ത​​മാ​​യി തു​​ട​​രു​​ന്ന ഒ​​രു പ്ര​​ദേ​​ശ​​ത്തേ​​ക്കു വി​​ക​​സ​​ന​​ത്തി​​ന്‍റെ പാ​​ല​​മി​​ട​​ലി​​ലേ​​ക്കി​​പ്പോ​​ൾ എ​​ത്തി നി​​ൽ​​ക്കു​​ന്ന​​ത്.
Loading...