ദൈ​വ​സ്നേ​ഹം അ​നു​ഭ​വി​ക്ക​ണ​മെ​ങ്കി​ൽ പാ​പം വെ​ടി​യ​ണം: ഫാ. ​ഡൊ​മി​നി​ക് വാ​ള​ൻ​മ​നാ​ൽ
Friday, December 15, 2017 11:52 AM IST
ക​ട്ട​പ്പ​ന: ദൈ​വ​ത്തി​ന്‍റെ സ്നേ​ഹം ന​മു​ക്ക് അ​നു​ഭ​വി​ക്കാ​ൻ സാ​ധി​ക്കാ​തെ​വ​രു​ന്ന​ത് ന​മ്മ​ൾ പാ​പ​ത്തി​ൽ ജീ​വി​ക്കു​ന്ന​തു​കൊ​ണ്ടാ​ണെ​ന്ന് അ​ണ​ക്ക​ര മ​രി​യ​ൻ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​ഡൊ​മി​നി​ക് വാ​ള​ൻ​മ​നാ​ൽ. ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന ദൈ​വാ​ല​യ​ത്തി​ൽ ന​ട​ക്കു​ന്ന ആ​റാ​മ​ത് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നി​ൽ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പാ​പ​ത്തെ​ക്കു​റി​ച്ച് അ​നു​ത​പി​ച്ച് ക്ഷ​മ​യാ​ചി​ച്ച് ന​മ്മ​ൾ മാ​ന​സാ​ന്ത​ര​പ്പെ​ട​ണം. അ​പ്പോ​ൾ ന​മു​ക്ക് ദൈ​വ​സ്നേ​ഹം അ​നു​ഭ​വി​ക്കാ​നാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30-ന് ​ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ക​ട്ട​പ്പ​ന ഫൊ​റോ വി​കാ​രി ഫാ.​ജേ​ക്ക​ബ് ചാ​ത്ത​നാ​ട്ട്, , കു​മ​ളി ഫെ​റോ​നാ വി​കാ​രി ഫാ. ​തോ​മ​സ് വ​യ​ലു​ങ്ക​ൽ, ഫാ. ​ജോ​സ് മ​രി​യ​ൻ ധ്യാ​ന​കേ​ന്ദ്രം എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ക​ണ്‍​വ​ൻ​ഷ​ന്‍റെ മു​ന്നാം​ദി​ന​മാ​യ ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല​യോ​ടെ ശു​ശ്രു​ഷ​ക​ൾ ആ​രം​ഭി​ക്കും.

4.30-ന് ​ഫാ. ഡൊ​മി​നി​ക്ക് വ​ള​ൻ​മ​നാ​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ക്കും. തു​ട​ർ​ന്ന് വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും.

സ​മാ​പ​ന​ദി​വ​സ​മാ​യ നാ​ളെ വൈ​കു​ന്നേ​രം 4.30-ന് ​കു​രി​യ ബി​ഷ​പ് മാ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പ്പു​ര​യ്ക്ക​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ക്കും.