അറക്കുളത്ത് കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്
Friday, December 15, 2017 11:57 AM IST
അ​റ​ക്കു​ളം: പ​ന്ത്ര​ണ്ടാം മൈ​ലി​നു സ​മീ​പം കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് നാ​ലു പേ​ർ​ക്ക് പ​രി​ക്ക്.
തു​ട​ങ്ങ​നാ​ട് ക​ണ്ട​ത്തു​മ​ഠ​ത്തി​ൽ ലി​റ്റോ മാ​ത്യു ( 30 ), ആ​ൽ​ബി​ൻ ഷാ​ജി (15), ക​ല​യ​ന്താ​നി ആ​ല​യ്ക്ക​ൽ ഷി​യാ​സ് ഇ​സ്മ​യി​ൽ (18), കോ​ള​പ്ര കീ​ല​ത്ത് ശം​ബു.​കെ ബാ​ബു (18) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. തൊ​ടു​പു​ഴ​യി​ൽ നി​ന്നും മൂ​ല​മ​റ്റം ഭാ​ഗ​ത്തേ​യ്ക്ക് പോ​യ കാ​റും, മൂ​ല​മ​റ്റ​ത്തു നി​ന്നും തൊ​ടു​പു​ഴ​യി​ലേ​ക്ക് വ​ന്ന കാ​റും ഇ​ന്ന​ലെ വൈ​കി​ട്ട് അ​ഞ്ചോ​ടെ പ​ന്ത്ര​ണ്ടാം മൈ​ലി​നു സ​മീ​പ​ത്തു കൂ​ട്ടി​യി​ടി​യ്ക്കു​ക​യാ​യി​രു​ന്നു. ഓ​ടി ക്കൂ​ടി​യ നാ​ട്ടു​കാ​ർ പ​രി​ക്കേ​റ്റ​വ​രെ മു​ല​മ​റ്റ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ത​ല​യ്ക്കു പ​രി​ക്കേ​റ്റ ലി​റ്റോ​യെ​യും ഷി​യാ​സി​നെ​യും തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.
Loading...