ഇൻഫാം എരുമേലി മേഖല സമ്മേളനം കൊല്ലമുളയിൽ
Friday, December 15, 2017 12:34 PM IST
കൊല്ലമുള: ഇൻഫാം എരുമേലി മേഖല സമ്മേളനം കൊല്ലമുള സെന്‍റ് മരിയഗൊരേത്തി പാരിഷ് ഹാളിൽ ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് നടക്കും. ഇൻഫാം രൂപത ഡയറക്ടർ ഫാ. തോമസ് മറ്റമുണ്ടയിലിന്‍റെ അധ്യക്ഷതയിൽ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഭാരവാഹികളായ ഫാ. ജോസ് മോനിപ്പള്ളി, ജോസ് ഇടപ്പാട്ട്, ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവ. വി.സി. സെബാസ്റ്റ്യൻ എന്നിവർ ക്ലാസുകൾ നയിക്കും. കൊല്ലമുള സെന്‍റ് മരിയഗൊരേത്തി പള്ളി വികാരി ഫാ. ജോൺ വെട്ടുവയലിൽ പ്രസംഗിക്കും. സമ്മേളനത്തിൽ ഫാ. സിൽവാനോസ് മഠത്തിനകം സ്വാഗതവും ഫാ. തോമസ് നല്ലൂർകാലായിപറന്പിൽ നന്ദിയും പറയും. എരുമേലി, റാന്നി, പത്തനംതിട്ട ഫൊറോനകളിൽ നിന്നുള്ള കർഷകർ പങ്കെടുക്കും.

ആ​രോ​ഗ്യ​ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ഇ​ന്ന്

പ​ത്ത​നം​തി​ട്ട: ജി​ല്ലാ​മെ​ഡി​ക്ക​ൽ ഓ​ഫീ​സു​മാ​യി (ആ​രോ​ഗ്യം) സ​ഹ​ക​രി​ച്ച് ഇ​ൻ​ഫ​ർ​മേ​ഷ​ൻ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തു​ന്പ​മ​ണ്‍ പ​ഞ്ചാ​യ​ത്തി​ലെ മു​ട്ടം വൈ​എം​സി​എ ഹാ​ളി​ൽ ഇ​ന്ന് രാ​വി​ലെ 10ന് ​ആ​രോ​ഗ്യ​ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റും പ്ര​ദ​ർ​ശ​ന​വും ന​ട​ത്തും.
Loading...