മ​നു​ഷ്യാ​വ​കാ​ശ​ദി​നം
Friday, December 15, 2017 12:38 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ സാ​മൂ​ഹി​ക​നീ​തി ഓ​ഫീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ സാ​ർ​വ​ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ​ദി​നാ​ച​ര​ണം സ​ബ് ജ​ഡ്ജി് ആ​ർ.​ജ​യ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ത്ത​നം​തി​ട്ട കാ​പ്പി​ൽ ആ​ർ​ക്കേ​ഡ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ സാ​മൂ​ഹി​ക​നീ​തി ഓ​ഫീ​സ​ർ എ​ൽ.​ഷീ​ബ, ജി​ല്ലാ പ്രൊ​ബേ​ഷ​ൻ ഓ​ഫീ​സ​ർ ടി. ​ഫ​സ​ലു​ദീ​ൻ, ഷം​ലാ ബീ​ഗം, ബി. ​ക​ല, പി.​എ​ൻ. രാ​ജ​ല​ക്ഷ്മി, സ​തീ​ഷ് ത​ങ്ക​ച്ച​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. മ​നു​ഷ്യാ​വ​കാ​ശ​വും കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ൽ കെ.​ജി. മു​ര​ളീ​ധ​ര​ൻ ഉ​ണ്ണി​ത്താ​ൻ ക്ലാ​സെ​ടു​ത്തു.

തേ​നീ​ച്ച വ​ള​ർ​ത്ത​ൽ പ​രി​ശീ​ല​നം

പ​ത്ത​നം​തി​ട്ട: ജി​ല്ലാ ഐ​സി​എ​ആ​ർ-​കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ൽ ഈ​മാ​സം 18 മു​ത​ൽ 20 വ​രെ രാ​വി​ലെ 10 മു​ത​ൽ തേ​നീ​ച്ച വ​ള​ർ​ത്ത​ലി​ൽ പ​രി​ശീ​ല​നം ന​ൽ​കും. പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ 0469-2662094എ​ന്ന ന​ന്പ​രി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.