മ​ണ​ലൂ​ർ സ്റ്റീ​ൽ​പാ​ലം ര​ണ്ടാം​ഘ​ട്ട പ​ണി​ക​ൾ തു​ട​ങ്ങി
Friday, December 15, 2017 2:47 PM IST
മ​ണ​ലൂ​ർ: ഏ​നാ​മാ​വ് പു​ഴ​യ്ക്കു കു​റു​കെ മ​ണ​ലൂ​ർ സ്റ്റീ​ൽ പാ​ല​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ട പ​ണി​ക​ൾ തു​ട​ങ്ങി. സി.​എ​ൻ.​ജ​യ​ദേ​വ​ൻ എം​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് സ്റ്റീ​ൽ പാ​ലം പ​ണി​യു​ന്ന​ത്.

117 മീ​റ്റ​ർ നീ​ള​വും ഒ​ന്ന​ര മീ​റ്റ​ർ വീ​തി​യു​മാ​ണ് പാ​ല​ത്തി​ന്‍റെ വ​ലി​പ്പം. നേ​ര​ത്തെ പു​ഴ​യി​ലും ഇ​രു​ക​ര​ക​ളി​ലു​മാ​യി പൈ​ലിം​ഗ് ന​ട​ത്തി. തൂ​ണു​ക​ൾ താ​ഴ്ത്തി സ്ഥാ​പി​ച്ചി​രു​ന്നു.

പു​ഴ​യി​ൽ നാ​ലു പി​ല്ല​റു​ക​ൾ വീ​തം ര​ണ്ട് സെ​റ്റും ഇ​രു ക​ര​ക​ളി​ൽ ര​ണ്ടു പി​ല്ല​റു​ക​ൾ വീ​തം ര​ണ്ട് സെ​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ 121 പി​ല്ല​റു​ക​ളാ​ണ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. ഇ​വ​യ്ക്കു മു​ക​ളി​ൽ ര​ണ്ടു മീ​റ്റ​ർ സ​മ​ച​തു​ര​ത്തി​ൽ ഫ്ളാ​റ്റ് ഫോം ​സ്ലാ​ബ് പ​ണി ഇ​ന്നു മു​ത​ൽ ആ​രം​ഭി​ക്കും. ഈ ​സ്ലാ​ബി​ൽ​നി​ന്ന് ര​ണ്ട് വീ​തം പി​ല്ല​റു​ക​ൾ ആ​റു​മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ സ്ഥാ​പി​ച്ചാ​ണ് പാ​ലം പ​ണി​യു​ക.

പു​ഴ​യി​ലൂ​ടെ വ​ഞ്ചി, ബോ​ട്ട് എ​ന്നി​വ​യ്ക്കു പോ​കാ​ൻ വേ​ണ്ടി​യാ​ണ് ആ​റു മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ പാ​ലം പ​ണി​യു​ന്ന​ത്. അ​ടു​ത്ത മാ​ർ​ച്ചി​നു മു​ന്നേ പാ​ലം​പ​ണി പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ശ്ര​മം.
Loading...