ലഹരിവേട്ട
Friday, December 15, 2017 3:20 PM IST
ആ​ല​ക്കോ​ട്: എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ രാ​ത്രി​കാ​ല പ​രി​ശോ​ധ​ന​യി​ൽ വാ​ഷു​മാ​യി ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ഒ​രാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. നാ​രാ​യ​ണ​ൻ എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽനി​ന്നും 25 ലി​റ്റ​ർ വാ​ഷ് പി​ടി​കൂ​ടി. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സ​ജി എ​ന്ന​യാ​ളാ​ണ് ഓ​ടി ര​ക്ഷ​പ്പെ​ട്ട​തെ​ന്നും ഇ​യാ​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഹേ​മ​ന്ദ് കു​മാ​ർ, അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ റെ​നി ഫെ​ർ​ണാ​ണ്ട​സ് സി​ഇ​ഒ മാ​രാ​യ ടി.​ആ​ർ. രാ​ജേ​ഷ്, പി.​കെ. രാ​ജീ​വ്, എം. ​രാ​ജീ​വ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല​യി​രു​ന്നു പ​രി​ശോ​ധ​ന.

ശ്രീ​ക​ണ്ഠ​പു​രം: കാ​ഞ്ഞി​ര​ക്കൊ​ല്ലി ചി​റ്റാ​രി​മേ​ഖ​ല​യി​ൽ ശ്രീ​ക​ണ്ഠ​പു​രം എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ റെ​യ്ഡി​ൽ 80 ലി​റ്റ​ർ വാ​ഷ് പി​ടി‌​കൂ​ടി. ചി​റ്റാ​രി​യി​ലെ പൊ​തു​കു​ള​ത്തി​നു സ​മീ​പം ര​ണ്ട് ബാ​ര​ലു​ക​ളി​ലാ​യി കാ​ട്ടി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു വാ​ഷ്. ആ​രെ​യും പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​ല്ല. സ​മീ​പ​ത്തെ വാ​റ്റുകേ​ന്ദ്രം എ​ക്സൈ​സ് സം​ഘം ത​ക​ർ​ത്തു. വാ​റ്റു​പ​ക​ര​ണങ്ങ​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​പി. ജ​നാ​ർ​ദന​ൻ റെ​യ്ഡി​ന് നേ​തൃ​ത്വം ന​ൽ​കി.
Loading...