എ​യ​ർ​പോ​ർ​ട്ട് ലി​ങ്ക് റോ​ഡി​ലെ മ​തി​ൽ​കെ​ട്ട് ന​ഗ​ര​സ​ഭ ത​ട​ഞ്ഞു
Friday, December 15, 2017 3:20 PM IST
ത​ളി​പ്പ​റ​മ്പ്: നി​ര്‍​ദിഷ്ട എ​യ​ര്‍​പോ​ര്‍​ട്ട് റോ​ഡി​നു സ​മീ​പം നി​ര്‍​മാ​ണച്ച​ട്ട​ങ്ങ​ള്‍ മ​റി​ക​ട​ന്ന് മ​തി​ല്‍ കെ​ട്ടാ​നു​ള്ള നീ​ക്കം ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ര്‍ ത​ട​ഞ്ഞു. ഭ്രാ​ന്ത​ന്‍​കു​ന്ന് വ​ള​വി​ലാ​ണ് റോ​ഡ​രി​കി​ല്‍ മ​തി​ല്‍​ കെ​ട്ടാ​ന്‍ ശ്ര​മം ന​ട​ന്ന​ത്. പാ​ല​ക്കുള​ങ്ങ​ര​യി​ലെ ഒ​രു ക്ല​ബ് പ്ര​വ​ര്‍​ത്ത​ക​രാ​ണ് ത​ങ്ങ​ള്‍​ക്ക് സ്വ​കാ​ര്യ വ്യ​ക്തി സം​ഭാ​വ​ന ചെ​യ്ത സ്ഥ​ല​ത്തി​ന് ക​ഴി​ഞ്ഞ ദി​വ​സം മ​തി​ല്‍​കെ​ട്ടാ​ന്‍ ശ്ര​മം ന​ട​ത്തി​യ​ത്. എ​ന്നാ​ല്‍ നി​ര്‍​ദദിഷ്ട എ​യ​ര്‍​പോ​ര്‍​ട്ട് റോ​ഡ് ക​ട​ന്നു​പോ​കു​ന്ന തൃ​ച്ചം​ബ​രം-​മു​യ്യം റോ​ഡാ​യ​തി​നാ​ല്‍ ന​ഗ​ര​സ​ഭാ നി​ര്‍​മാ​ണച​ട്ടംലം​ഘി​ച്ച് ആ​വ​ശ്യ​മാ​യ സ്ഥ​ലം ഒ​ഴി​ച്ചി​ടാ​തെ മ​തി​ല്‍ കെ​ട്ടു​ന്ന​ത് ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ര്‍ ത​ട​യു​ക​യാ​യി​രു​ന്നു.
പൊ​തു​വെ ഇ​ടു​ങ്ങി​യ ഈ ​റോ​ഡി​ലൂ​ടെ ബ​സു​ക​ള്‍ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​ന്നു​ണ്ട്. റോ​ഡ​രി​കി​ല്‍ ഒ​രാ​ള്‍​ക്ക് ന​ട​ന്നു​പോ​കാ​ന്‍പോ​ലും സ്ഥ​ലം വയ്ക്കാ​ത്ത​വി​ധ​ത്തി​ല്‍ കു​ഴി​യെ​ടു​ത്ത് സ്ഥി​രം മ​തി​ല്‍ കെ​ട്ടാ​നാ​ണ് നീ​ക്കം ന​ട​ന്ന​ത്. ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍ കെ.​വി.​ഗാ​യ​ത്രി, ന​ഗ​ര​സ​ഭാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ശേ​ഷ​മാ​ണ് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത​ട​ഞ്ഞ​ത്. മ​ട്ട​ന്നൂ​ര്‍ എ​യ​ര്‍​പോ​ര്‍​ട്ടി​ലേ​ക്കു​ള്ള ലി​ങ്ക്‌​ റോ​ഡാ​യി നി​ര്‍​ദേശി​ക്ക​പ്പെ​ട്ട ഈ ​റോ​ഡ​രി​കി​ല്‍ നി​ര്‍​മാ​ണം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പാ​യി ത​ന്നെ കൈ​യേ​റ്റ​ങ്ങ​ള്‍ ന​ട​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ ആ​രോ​പി​ക്കു​ന്നു​ണ്ട്.
Loading...