സ്വാ​ഗ​ത​സം​ഘം ​രൂ​പീ​ക​ര​ണ​യോഗം അ​ല​ങ്കോ​ല​മായി
Friday, December 15, 2017 3:32 PM IST
കോ​ഴി​ക്കോ​ട്: ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യ മി​ഠാ​യി​ത്തെ​രു​വി​ന്‍റെ ഉ​ദ്ഘാ​ട​ന​ പരിപാടിയുടെ സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​ര​ണ​യോ​ഗ​ത്തി​നെ​ത്തി​യ ജ​ന പ്ര​തി​നി​ധി​ക​ള്‍​ക്കും ജി​ല്ലാ​ക​ള​ക്ട​ര്‍​ക്കു​മെ​തി​രേ വ്യാ​പാ​രി​ക​ളു​ടെ പ്ര​തി​ഷേ​ധം. ഇ​ന്ന​ലെ മാ​നാ​ഞ്ചി​റ സെ​ന്‍​ട്ര​ല്‍ ലൈ​ബ്ര​റി​യി​ലാ​യി​രു​ന്നു യോ​ഗം. വാ​ഹ​ന​ങ്ങ​ള്‍ ക​ട​ത്തി വി​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യ​ക്ത​മാ​യ തീ​രു​മാ​നം അ​റി​യി​ക്കാ​തെ ഉ​ദ്ഘാ​ട​ന​വു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്ന് ഒ​രു വി​ഭാ​ഗം വ്യാ​പാ​രി​ക​ള്‍ നി​ല​പാ​ടെ​ടു​ത്തു.​ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ള്‍ തു​ട​ര​ട്ടെ​യെ​ന്നും 23-ന് ​ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന​ത്തി​ന് ശേ​ഷം വാ​ഹ​നം ക​ട​ത്തി​വി​ടു​ന്ന കാ​ര്യം ച​ര്‍​ച്ച ചെ​യ്യാ​മെ​ന്നും എം.​കെ. മു​നീ​ര്‍ എം​എ​ൽ​എ പ​റ​ഞ്ഞു. എ​ന്നാ​ല്‍ രോ​ഷാ​കു​ല​രാ​യി ശ​ബ്ദ​മു​യ​ര്‍​ത്തി​യാ​ണ് വ്യാ​പാ​രി​ക​ള്‍ ഇ​തി​നോ​ടു പ്ര​തി​ക​രി​ച്ച​ത്. പ്ര​തി​ഷേ​ധം ക​ന​ത്ത​തോ​ടെ എം​എ​ല്‍​എ​മാ​രാ​യ ഡോ.​എം.​കെ.​മു​നീ​ര്‍, എ. ​പ​ദീ​പ് കു​മാ​ര്‍, ക​ള​ക്ട​ര്‍ യു.​വി. ജോ​സ്, മേ​യ​ര്‍ തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ നി​ന്നും ഇ​റ​ങ്ങി​പോ​യി.

യോ​ഗ​ത്തി​ല്‍ നി​ന്നും ഇ​റ​ങ്ങി​പ്പോ​യ ജ​ന​പ്ര​തി​നി​ധി​ക​ളെ കൂ​ക്കി​വി​ളി​ച്ചാ​ണ് ഒ​രു വി​ഭാ​ഗം വ്യാ​പാ​രി​ക​ള്‍ പ്ര​തി​ഷേ​ധം അ​റി​യി​ച്ച​ത്. സ്വാ​ഗ​ത​സം​ഘ​ത്തി​ല്‍ ആ​രെ​ല്ലാം വേ​ണ​മെ​ന്ന് നേ​ര​ത്തെ ത​ന്നെ ജി​ല്ലാ​ഭ​ര​ണ​കൂ​ടം നി​ശ്ച​യി​ച്ചി​രു​ന്നു​വെ​ന്നും ഏ​ഴ് മാ​സ​മാ​യി ന​ഷ്ടം സ​ഹി​ക്കു​ന്ന ക​ച്ച​വ​ട​ക്കാ​ര്‍​ക്ക് ആ​വ​ശ്യം അ​റി​യി​ക്കാ​നു​ള്ള അ​വ​സ​രം പോ​ലും ന​ല്‍​കി​യി​ല്ലെ​ന്നും ഇ​താ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​സു​നി​ല്‍​കു​മാ​ര്‍ അ​റി​യി​ച്ചു. ന​വീ​ക​ര​ണം പൂ​ര്‍​ത്തി​യാ​കാ​റായി​ട്ടും വാ​ഹ​ന​നി​രോ​ധ​ത്തെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യി പ​റ​യാ​തി​രു​ന്ന​തി​ലു​ള്ള വ്യാ​പാ​രി​ക​ളു​ടെ പ്ര​തി​ഷേ​ധം ജ​നാ​ധി​പ​ത്യ രീ​തി​യി​ല്‍ അ​റി​യി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ക​ട​ക​ളി​ലേ​ക്കു​ള്ള സാ​ധ​ന​ങ്ങ​ള്‍ ഇ​റ​ക്കു​ന്ന​തി​ന് നി​ശ്ചി​ത സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം വ്യാ​പാ​രി​ക​ളു​മാ​യി ച​ര്‍​ച്ച ചെ​യ്യാ​ന്‍ ത​യ്യാ​റാ​യാ​ല്‍ വി​ട്ടു​വീ​ഴ്ച്ച​യ്ക്ക് ഒ​രു​ക്ക​മാ​ണെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി സി.​കെ. വി​ജ​യ​ന്‍ പ​റ​ഞ്ഞു. ജ​ന​ങ്ങ​ളി​ല്ലാ​തെ വ്യാ​പാ​രി​ക​ള്‍​ക്കും തെ​രു​വി​നും നി​ല​നി​ല്‍​പ്പി​ല്ല. ജ​ന​പ്ര​തി​നി​ധി​ക​ളെ​ അ​പ​മാ​നി​ച്ച സം​ഭ​വം അ​പ​ല​പ​നീ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Loading...