വാ​ർ​ഷി​ക പ​ദ്ധ​തി ന​ട​ത്തി​പ്പ് വേ​ഗ​ത്തി​ലാ​ക്കും
Saturday, December 16, 2017 3:16 PM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ൽ ത​ദ്ദേ​ശ​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളി​ലൂ​ടെ പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ ന​ട​ത്തി​പ്പ് വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർകെ. ജീ​വ​ൻ​ബാ​ബു ​നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന​യോ​ഗ​ത്തി​ലാ​ണ് നി​ർ​ദ്ദേ​ശം. മ​ഞ്ചേ​ശ്വ​രം, കാ​സ​ർ​ഗോ​ഡ്, കാ​റ​ഡു​ക്ക, കാ​ഞ്ഞ​ങ്ങാ​ട്, നീ​ലേ​ശ്വ​രം, പ​ര​പ്പ ബ്ലോ​ക്ക് പ​രി​ധി​യി​ലെ ത​ദ്ദേ​ശ​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളു​ടേ​യും കാ​സ​ർ​ഗോ​ഡ്, കാ​ഞ്ഞ​ങ്ങാ​ട്, നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​ക​ളി​ലേ​യും പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ​വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി ന​ട​പ്പി​ലാ​ക്കു​ന്ന ഉ​പ പ​ദ്ധ​തി​ക​ളു​ടെ​യും പ്ര​ത്യേ​ക ഘ​ട​ക​പ​ദ്ധ​തി​ക​ളു​ടെ​യും അ​വ​ലോ​ക​ന​മാ​ണ് ന​ട​ത്തി​യ​ത്. യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ കെ.​എം. സു​രേ​ഷ്, ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ധ്യ​ക്ഷ​ൻ​മാ​ർ, നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു .
Loading...