ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് യു​വ​തി മ​രി​ച്ചു
Sunday, December 17, 2017 9:47 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് യു​വ​തി മ​രി​ച്ചു. അ​ന്പ​ല​വ​യ​ൽ കു​പ്പ​മു​ടി ആ​ലി​ൻ​ചു​വ​ട്ടി​ൽ പ​ടി​ഞ്ഞാ​റേ​ക്ക​ര മ​നീ​ഷി​ന്‍റെ ഭാ​ര്യ ഹി​മ (30)ആ​ണ് മ​രി​ച്ച​ത്.
ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഭ​ക്ഷ​ണം ക​ഴി​ച്ച് കു​പ്പ​മു​ടി​യി​ലെ ത​യ്യ​ൽ​ക്ക​ട​യി​ലേ​ക്ക് മ​നീ​ഷി​നോ​ടൊ​പ്പം ഓ​ട്ടോ​യി​ൽ പോ​കു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. മ​നീ​ഷി​നെ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.