ശു​ചി​ത്വ സ​ർ​വെ ഇ​ന്നുമുതൽ
Wednesday, January 3, 2018 10:56 PM IST
പാലക്കാട്: സ്വ​ച്ഛ​ഭാ​ര​ത് മി​ഷ​ൻ ഇ​ന്ത്യ​യി​ലെ വൃ​ത്തി​യു​ള്ള ന​ഗ​ര​ങ്ങ​ളെ റാ​ങ്കി​ങ്ങി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ സ്വ​ച്ഛ​സ​ർ​വ്വേ​ക്ഷ​ൻ-2018 എ​ന്ന പേ​രി​ൽ ന​ഗ​ര​ങ്ങ​ളു​ടെ ശു​ചി​ത്വ നി​ല​വാ​രം പ​രി​ശോ​ധി​ക്കു​ന്നു. സ്വ​ച്ഛ​സ​ർ​വ്വേ​ക്ഷ​ൻ-2018 പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യു​ള്ള ശു​ചി​ത്വ സ​ർ​വ്വേ , കേ​ന്ദ്ര പാ​ർ​പ്പി​ട ന​ഗ​ര​കാ​ര്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നുമു​ത​ൽ ജി​ല്ല​യി​ലെ ന​ഗ​ര​സ​ഭ​ക​ളി​ൽ ആ​രം​ഭി​ക്കും.
സ​ർ​വ്വേ​യു​ടെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ​യു​ടെ മാ​ലി​ന്യ സം​സ്ക്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ ചേ​രി​ക​ൾ, കോ​ള​നി​ക​ൾ, ക​ച്ച​വ​ട​കേ​ന്ദ്ര​ങ്ങ​ൾ, മാ​ർ​ക്ക​റ്റു​ക​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, ബ​സ് സ്റ്റേ​ഷ​നു​ക​ൾ, റെ​യി​ൽ​വെ സ്റ്റേ​ഷ​നു​ക​ൾ, ഹോ​ട്ട​ലു​ക​ൾ, ക​മ്മ്യൂ​നി​റ്റി ഹാ​ളു​ക​ൾ, പൊ​തു​ശു​ചി​മു​റി​ക​ൾ, ക​മ്മ്യൂ​നി​റ്റി ടോ​യ്ല​റ്റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നേ​രി​ട്ട് പ​രി​ശോ​ധ​ന ന​ട​ത്തും. പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നും അ​ഭി​പ്രാ​യ​ങ്ങ​ൾ സ​ർ​വ്വേ​യി​ലൂ​ടെ ശേ​ഖ​രി​ക്കും. ശു​ചി​ത്വ-​മാ​ലി​ന്യ സം​സ്ക്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ഗ​ര​സ​ഭ ന​ൽ​കി​യ വി​വ​ര​ങ്ങ​ൾ ന​ഗ​ര​സ​ഭ അ​ധി​കാ​രി​ക​ളി​ൽ നി്ന്നും ​ന​ഗ​ര​സ​ഭ രേ​ഖ​ക​ളി​ൽ നി​ന്നും ശേ​ഖ​രി​ക്കും.
സ്വ​ച്ഛ​സ​ർ​വ്വേ​ക്ഷ​ന്‍റെ ഭാ​ഗ​മാ​യു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ജി​ല്ല​യി​ലെ എ​ല്ലാ ന​ഗ​ര​സ​ഭ​ക​ളും ഇ​തി​ന​കം പൂ​ർ​ത്തി​യാ​ക്കി മു​ന്നോ​ട്ടു പോ​യി​ട്ടു​ണ്ട്. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി വ​രും ദി​വ​സ​ങ്ങ​ളി​ൽ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കും.