വൈ​ദ്യു​തി വേ​ലി ഉ​ട​ൻ സ്ഥാപിക്കും: വ​നം​വ​കു​പ്പ്
Wednesday, January 3, 2018 10:56 PM IST
അ​ഗ​ളി: അ​ഞ്ചു​ദി​വ​സ​മാ​യി നാ​ടി​നെ വി​റ​പ്പി​ച്ച കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ ദ്രു​ത​ക​ർ​മ​സേ​ന ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ നി​ന്നും ഓ​ടി​ച്ച​ക​റ്റി. കാ​ര​റ തോ​മാ​മു​ക്കി​ൽ നി​ല​യു​റ​പ്പി​ച്ച ആ​ന​ക്കൂ​ട്ട​ത്തെ ഇ​ന്ന​ലെ പു​ല​ർ​ച്ച​യോ​ടെ പ​ല്ലി​യ​റ​യി​ലെ​ത്തി​ച്ചു. ഉ​ച്ച​യ്ക്കു ര​ണ്ടി​ന് പ​ല്ലി​യ​റ​യി​ൽ നി​ന്നും തു​ട​ര​ത്തി നെ​ല്ലി​പ്പ​തി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തെ​ത്തി​ച്ചു. ഇ​ന്ന​ലെ രാ​ത്രി വൈ​കി​യും ആ​ന​യോ​ടി​ക്ക​ൽ തു​ട​ർ​ന്നു.
ഇ​ന്നു പു​ല​ർ​ച്ച​യോ​ടെ​യെ​ങ്കി​ലും സാ​ന്പാ​ർ​കോ​ട്, മൂ​ച്ചി​ക്ക​ട​വ് വ​ന​ത്തി​ലേ​ക്കു ക​ട​ത്തി​വി​ടാ​നാ​ണു നീ​ക്കം. പ്ര​ത്യേ​ക വ​ല​യം തീ​ർ​ത്ത് പാ​ത​യൊ​രു​ക്കി അ​തീ​വ ജാ​ഗ്ര​ത​യോ​ടെ​യാ​ണ് ആ​ന​ക​ളെ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ നി​ന്നും തു​ര​ത്തി​യ​ത്.
കാ​ട്ടാ​ന​ക​ളെ ശി​രു​വാ​ണി​പ്പു​ഴ ക​ട​ത്തി മൂ​ച്ചി​ക്ക​ട​വ് - നെ​ല്ലി​പ്പ​തി വ​ന​മേ​ഖ​ല​യി​ലേ​ക്കു ക​ട​ത്തി​വി​ട്ടാ​ൽ ഉ​ട​ൻ ത​ന്നെ വൈ​ദ്യു​തി​വേ​ലി ന​ട​ത്തി ആ​ന​ക​ളു​ടെ വ​ര​വ് ത​ട​യു​മെ​ന്നു മ​ണ്ണാ​ർ​ക്കാ​ട് ഡി​എ​ഫ്ഒ ജ​യ​പ്ര​കാ​ശ് പ​റ​ഞ്ഞു. ആ​ന​ക​ൾ വ​ന​ത്തി​ൽ നി​ന്നും കൃ​ഷി​യി​ട​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഒ​രു​കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ അ​ടി​യ​ന്തി​ര​മാ​യി സോ​ളാ​ർ ഫെ​ൻ​സിം​ഗ് ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. കാ​ട്ടാ​ന​ക​ൾ​ക്കു വ​ന​ത്തി​ൽ​ത​ന്നെ മേ​യു​ന്ന​തി​നു വാ​ട്ട​ർ​ഷെ​ഡു​ക​ളും ജ​ലാ​ശ​യ​ങ്ങ​ളും നി​ർ​മി​ച്ചു​ന​ല്കും. വ​ന​ത്തി​ലെ അ​രു​വി​ക​ളി​ലെ നീ​രൊ​ഴു​ക്കു നി​ല​നി​ർ​ത്താ​നും ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്.