എ​പി​എ​ൽ കാ​ർ​ഡ്: സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് തെ​റ്റാ​യി വ്യാ​ഖ്യാ​നി​ക്ക​രു​തെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Wednesday, January 3, 2018 10:58 PM IST
പാ​ല​ക്കാ​ട്: സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് തെ​റ്റാ​യി വ്യാ​ഖ്യാ​നി​ച്ച് ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ ഇ​ല്ലാ​താ​ക്കു​ന്ന​ത് മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ്.
പാ​ല​ക്കാ​ട് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​റു​ടെ ന​ട​പ​ടി​ക്കെ​തി​രെ​യാ​ണ് ക​മ്മീ​ഷ​ൻ അം​ഗം കെ. ​മോ​ഹ​ൻ​കു​മാ​റി​ന്‍റെ നി​രീ​ക്ഷ​ണം. ജന്മനാ അം​ഗ പ​രി​മി​ത​യാ​യ സം​സാ​ര - കേ​ൾ​വി ശ​ക്തി​യി​ല്ലാ​ത്ത പെ​ണ്‍​കു​ട്ടി​യു​ടെ അ​ച്ഛ​ൻ കോ​ട്ട​ത്ത​റ സ്വ​ദേ​ശി ശി​വ​സ്വാ​മി​യു​ടെ ബി​പി​എ​ൽ റേ​ഷ​ൻ കാ​ർ​ഡ് പൊ​തു​വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്. റേ​ഷ​ൻ​കാ​ർ​ഡ് മാ​റ്റാ​ൻ അ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ല. ബി​പി​എ​ൽ പ​ട്ടി​ക​യിൽ നി​ന്നും ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ വി​വ​രി​ച്ചി​രി​ക്കു​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പൂ​ർ​ണ​മാ​യും ഉ​ൾ​ക്കൊ​ള്ളാ​തെ​യാ​ണ് പ​രാ​തി​ക്കാ​ര​ന്‍റെ കാ​ർ​ഡ് പൊ​തു​വി​ഭാ​ഗ​ത്തി​ലാ​ക്കി​യ​തെ​ന്ന് രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച ക​മ്മീ​ഷ​ൻ വി​ല​യി​രു​ത്തി.
റേ​ഷ​ൻ കാ​ർ​ഡി​നെ കു​റി​ച്ചു​ള്ള ആ​ക്ഷേ​പം പാ​ല​ക്കാ​ട് ജി​ല്ലാ ക​ള​ക്ട​റും ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​റും പ​രി​ഗ​ണി​ച്ച് ര​ണ്ട് മാ​സ​ത്തി​ന​കം നി​യ​മാ​നു​സ​ര​ണം തീ​ർ​പ്പു​ക​ൽ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശി​ച്ചു.
Loading...