വെള്ളം വിട്ടുകിട്ടാൻ ഉ​പ​രോ​ധ​സ​മ​രം
Wednesday, January 3, 2018 10:58 PM IST
കൊ​ല്ല​ങ്കോ​ട്: അ​ളി​യാ​റി​ൽ നി​ന്നും ചി​റ്റൂ​രി​ലേ​ക്ക് ക​രാ​ർ പ്ര​കാ​ര​മു​ള്ള ജ​ലം വി​ട്ടു​കി​ട്ടാ​ൻ സ​ർ​ക്കാ​ർ ഉ​ട​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബിഡിജെഎ​സ് നെന്മാ​റ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ഗോ​വി​ന്ദാ​പു​ര​ത്തു റോ​ഡു​പ​രോ​ധ സ​മ​രം ന​ട​ത്തി. 15 ന​കം ഈ ​പ്ര​ശ്ന​ത്തി​ൽ തീ​രു​മാ​നം ഉ​ണ്ടാ​വ​ണ​മെ​ന്നും ആ​വ​ശ്യം ഉ​ന്ന​യി​ച്ചു. ബി.​ഡി.​ജെ.​എ​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​പ​രോ​ധ സ​മ​രം ഉ​ൽ​ഘാ​ട​നം ചെ​യ് തു. ​രാ​വി​ലെ 10.30 ന് ​ആ​രം​ഭി​ച്ച സ​മ​രം 11 ന് ​അ​വ​സാ​നി​പ്പി​ച്ചു. പൊ​ള്ളാ​ച്ചി കൊ​ല്ല​ങ്കോ​ട് ഭാ​ഗ​ത്തു നി​ന്നും എ​ത്തി​യ നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ൾ തെ​രു വി​ൽ കു​ടു​ങ്ങി. സ്ഥ​ല​ത്തെ​ത്തി​യ കൊ​ല്ല​ങ്കോ​ട് പോ​ലീ​സി​ന്‍റെ നി​ർ​ദേ​ശ ത്തെ ​തു​ട​ർ​ന്നാ​ണ് സ​മ​രം അ​ര​മ​ണി​ക്കു​റി​ൽ അ​വ​സാ​നി​പ്പി​ച്ച് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്.

ഭ​ര​ത​നാ​ട്യം ദേ​ശീ​യ ശി​ല്പ​ശാ​ല

പാ​ല​ക്കാ​ട്: ഗൗ​രി ക്രി​യേ​ഷ​ൻ​സി​ന്‍റെ ആ​ഭിു​ഖ്യ​ത്തി​ൽ ഗൗ​രി ദേ​ശീ​യ സാ​സ്ക്കാ​രി​കോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ശ​സ്ത ഭ​ര​ത​നാ​ട്യം ന​ർ​ത്ത​കി ര​മ വൈ​ദ്യ​നാ​ഥ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭ​ര​ത​നാ​ട്യം ദേ​ശീ​യ ശി​ല്പ​ശാ​ല ഫെ​ബ്രു​വ​രി 10, 11 തി​യ​തി​ക​ളി​ൽ പാ​ല​ക്കാ​ട് ഫൈ​ൻ ആ​ർ​ട്സ് സൊ​സൈ​റ്റി ഹാ​ളി​ൽ വെ​ച്ചു ന​ട​ത്തും. നൃ​ത്ത ഇ​ന​വും അ​ഭി​ന​യ​വും പ​ഠി​പ്പി​ക്കു​ന്ന ശി​ല്പ​ശാ​ല​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ 94476 24790, 75104 54450 എ​ന്നീ ഫോ​ണ്‍ ന​ന്പ​റി​ലോ ഗൗ​രി​ക്രി​യേ​ഷ​ൻ​സ് അ​റ്റ് ജി​മെ​യി​ൽ ഡോ​ട്ട് കോം ​എ​ന്ന ഇ ​മെ​യി​ൽ വി​ലാ​സ​ത്തി​ലോ 20 ന​കം ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.