പാ​ലി​യേ​റ്റി​വ് കാ​ന്പ​യി​ൻ ഇന്ന്
Thursday, January 4, 2018 12:36 AM IST
നി​ല​ന്പൂ​ർ: അ​ക​ന്പാ​ടം ചാ​ലി​യാ​ർ പാ​ലി​യേ​റ്റി​വ് കെ​യ​ർ ക്ലി​നി​ക്കും അ​മ​ൽ കോ​ള​ജ് പാ​ലി​യേ​റ്റി​വ് സെ​ന്‍റ​റും സം​ഘ​ടി​പ്പി​ക്കു​ന്ന ക​ണ്ണീ​രൊ​പ്പാ​ൻ കൈ​കോ​ർ​ക്കു​ക കാ​ന്പ​യി​നി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്നു രാ​വി​ലെ ഒ​ൻ​പ​ത​ര​ക്ക് അ​മ​ൽ കോ​ളജി​ൽ വെ​ച്ച് ന​ട​ക്കും.
പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന്‍റെ സ​ന്ദേ​ശ​ങ്ങ​ളെ ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളി​ലും എ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സ്ക്വാ​ഡ് വ​ർ​ക്ക്, ഓ​രോ വീ​ട്ടി​ലും ഒ​രു പാ​ലി​യേ​റ്റീ​വ് വോള​ണ്ടിയ​റെ​യെ​ങ്കി​ലും പ​രി​ശീ​ലി​പ്പി​ച്ചെ​ടു​ക്കു​ന്ന പ​ദ്ധ​തി. ‘ഒ​രു ദി​നം ഒ​രു രൂ​പ’ വി​ഭ​വ സ​മാ​ഹ​ര​ണ യ​ജ്ഞം, വൊ​ള​ന്‍റി​യ​ർ​മാ​ർ​ക്കു​ള്ള തു​ട​ർ പ​രി​ശീ​ല​ന പ​രി​പാ​ടി, ഹോം ​കെ​യ​ർ വ​ർ​ക്ഷോ​പ്പ് തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ കാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കും. കൂ​ടി​യാ​ലോ​ച​നാ യോ​ഗ​ത്തി​ൽ ക​ല്ല​ട കു​ഞ്ഞി​മാ​നു, അ​ബ്ദു​റ​ഷീ​ദ് അ​ക്ക​ര, സി.​എ​ച്ച്.​അ​ലി ജാ​ഫ​ർ, ഷൗ​ക്ക​ത്ത് അ​ക​ന്പാ​ടം, അ​ഫ്ല​ഹ്, മു​ഹ​മ്മ​ദ് ജാ​ബി​ർ, റി​സ്‌വാ​ൻ,നി​ഹാ​ദ്, ദി​ൽ​ന തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
Loading...