തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​ൻ​പ​ത് എ​സ്ഐ​മാ​ർ​ക്ക് സ്ഥലം മാ​റ്റം
Thursday, January 4, 2018 1:24 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ 203 പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ഹൗ​സ് ഓ​ഫീ​സ​ർ​മാ​രാ​യി (എ​സ്എ​ച്ച്ഒ) സി​ഐ​മാ​രെ നി​യ​മി​ച്ച​തി​നു പി​ന്നാ​ലെ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ ഒ​ൻ​പ​ത് എ​സ്ഐ​മാ​ർ​ക്കു സ്ഥലം മാ​റ്റം.
സി​ഐ​മാ​ർ ഹൗ​സ് ഓ​ഫി​സ​ർ​മാ​ര​ല്ലാ​ത്ത സ്റ്റേ​ഷ​നു​ക​ളി​ലെ എ​സ്ഐ​മാ​രെ​യാ​ണു മാ​റ്റി​യ​ത്. പ​ക​രം പു​തി​യ എ​സ്ഐ​മാ​രെ ഹൗ​സ് ഓ​ഫീസ​ർ​മാ​രാ​യി നി​യ​മി​ച്ചു. വ​ഞ്ചി​യൂ​ർ എ​സ്ഐ​യാ​യി​രു​ന്ന ജി.​പി. സാ​ജു​വാ​ണ് പു​തി​യ പേ​ട്ട എ​സ്എ​ച്ച്ഒ. പേ​ട്ട​യി​ൽ നി​ന്ന് എം.​ച​ന്ദ്ര​ബോ​സി​നെ ട്രാ​ഫി​കി​ലേ​ക്ക് മാ​റ്റി.
മ​റ്റു​ള്ള​വ​രു​ടെ പേ​രും നി​യ​മി​ച്ച സ്ഥ​ല​വും ചു​വ​ടെ: കെ.​പ്രേം​കു​മാ​ർ പൂ​ജ​പ്പു​ര, ആ​ർ.​ശി​വ​കു​മാ​ർ തി​രു​വ​ല്ലം, പി.​വി.​വി​നേ​ഷ് കു​മാ​ർ വ​ലി​യ​തു​റ, കെ.​ജി.​പ്ര​താ​പ​ച​ന്ദ്ര​ൻ തു​ന്പ, എം.​അ​ൽ​താ​ഫ് അ​ലി മ​ണ്ണ​ന്ത​ല, പി.​അ​ജി​ത്കു​മാ​ർ കോ​വ​ളം, ജ​യ​പ്ര​കാ​ശ് ജി​ല്ലാ സ്പെ​ഷ​ൽ ബ്രാ​ഞ്ച്.