കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​നി​ക​ൾ തി​രു​വ​ന​ന്ത​പു​ര​ത്ത്
Thursday, January 4, 2018 1:56 AM IST
പെ​രു​ന്പ​ട​വ്: ക​ഴി​ഞ്ഞ​ദി​വ​സം മാ​ത​മം​ഗ​ല​ത്ത് നി​ന്നും കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​നി​ക​ളെ തി​രു​വ​ന​ന്ത​പു​ര​ത്ത് ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം റെ​യി​ൽ​വേ പോ​ലീ​സാ​ണ് വി​ദ്യാ​ർ​ഥി​നി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ 31നാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​വു​ന്ന​ത്. സ്വ​കാ​ര്യ കോ​ള​ജി​ൽ ഫാ​ഷ​ൻ ഡി​സൈ​നിം​ഗ് പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​നി​യേ​യും എ​ട്ടാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​നി​യേ​യു​മാ​ണ് കാ​ണാ​താ​യ​ത്. ഇ​വ​രെ കാ​ണാ​താ​യ​തി​നെ​ത്തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. മൊ​ബൈ​ൽ ഫോ​ൺ സ്വി​ച്ച് ഓ​ഫാ​ക്കി വീ​ട്ടി​ൽ വ​ച്ചാ​ണ് പോ​യ​ത്. അ​തു​കൊ​ണ്ട് ട​വ​ർ ലൊ​ക്കേ​ഷ​ൻ മു​ഖാ​ന്തി​ര​മു​ള്ള അ​ന്വേ​ഷ​ണ​വും വ​ഴി​മു​ട്ടി​യി​രു​ന്നു. സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തും ഡി​വൈ​എ​സ്പി വേ​ണു​ഗോ​പാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തെ ക​ണ്ടെ​ത്തു​ന്ന​ത്.
Loading...