സ്പോ​ണ്‍​സ​ർ​ഷി​പ്പ് ധ​ന​സ​ഹാ​യ പ​ദ്ധ​തി
Thursday, January 4, 2018 2:01 AM IST
കാ​സ​ർ​ഗോ​ഡ്: വ​നി​താ-​ശി​ശു​വി​ക​സ​ന​വ​കു​പ്പ് ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ യൂ​ണി​റ്റ് ഓ​ഫീ​സ് ‌വഴി ന​ട​പ്പി​ലാ​ക്കു​ന്ന സ​ർ​ക്കാ​രി​ന്‍റെ പ്രി​വ​ന്‍റീ​വ് റീ​ഹാ​ബി​ലി​റ്റേ​റ്റീ​വ് സ്പോ​ണ്‍​സ​ർ​ഷി​പ്പ് ധ​ന​സ​ഹാ​യ​ത്തി​ന് അ​ർ​ഹ​രാ​യ കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
പ​രി​താ​പ​ക​ര​വും ഏ​റ്റ​വും വി​ഷ​മ​ക​ര​വു​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ജീ​വി​ക്കു​ന്ന 18 വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ-​വി​ക​സ​ന ആ​വ​ശ്യ​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യി നി​റ​വേ​റ്റു​ന്ന​തി​ന് കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് സാ​ന്പ​ത്തി​ക പി​ന്തു​ണ ല​ഭ്യ​മാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്.
അ​പേ​ക്ഷ​ക​രാ​യ കു​ട്ടി​ക​ളു​ടെ ര​ക്ഷാ​ക​ർ​ത്താ​വി​ന് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് വാ​ർ​ഷി​ക​വ​രു​മാ​നം 24000 രൂ​പ​യി​ലും ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​വ​ർ​ക്ക് 30000 രൂ​പ​യി​ലും ക​വി​യ​രു​ത്. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ഏ​തെ​ങ്കി​ലും വി​ധ​ത്തി​ലു​ള്ള സ്കോ​ള​ർ​ഷി​പ്പോ മ​റ്റു ധ​ന​സ​ഹാ​യ​മോ ല​ഭി​ക്കു​ന്ന​വ​ർ അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല.
മാ​താ​പി​താ​ക്ക​ളി​ൽ ആ​രെ​ങ്കി​ലും മ​രി​ച്ചു​പോ​യ​തോ നി​ല​വി​ൽ ഒ​രു സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യ പ​ദ്ധ​തി​ക​ളി​ലും ഗു​ണ​ഭോ​ക്താ​ക്ക​ൾ അ​ല്ലാ​ത്ത​തു​മാ​യ ദാ​രി​ദ്ര്യംമൂ​ലം ശി​ശു​സം​ര​ക്ഷ​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ( ചൈ​ൽ​ഡ്കെ​യ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​നി​ൽ) എ​ത്തി​പ്പെ​ട്ട കു​ട്ടി​ക​ളെ അ​വ​ര​വ​രു​ടെ കു​ടും​ബ​ങ്ങ​ളി​ൽ ത​ന്നെ പു​ന​ര​ധി​വ​സി​പ്പി​ച്ച് സം​ര​ക്ഷ​ണം ന​ൽ​കി വി​ദ്യാ​ഭ്യാ​സം തു​ട​രാ​ൻ സ​ഹാ​യി​ക്കു​ന്ന റീ​ഹാ​ബി​ലി​റ്റേ​റ്റീ​വ് സ്പോ​ണ്‍​സ​ർ​ഷി​പ്പ് പ​ദ്ധ​തി​യു​ടെ ധ​ന​സ​ഹാ​യ​ത്തി​ന് ശി​ശു​സം​ര​ക്ഷ​ണ സ്ഥാ​പ​ന മേ​ധാ​വി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം.
സ്നേ​ഹ​പൂ​ർ​വം പ​ദ്ധ​തി​പ്ര​കാ​രം ധ​ന​സ​ഹാ​യം ല​ഭി​ക്കു​ന്ന കു​ട്ടി​ക​ൾ അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല.
അ​പേ​ക്ഷാ​ഫോറം ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ യൂ​ണി​റ്റ് ഓ​ഫീ​സി​ൽ ല​ഭി​ക്കും. അ​പേ​ക്ഷ സി​വി​ൽ സ്റ്റേ​ഷ​നി​ലു​ള്ള ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ യൂ​ണി​റ്റ് ഓ​ഫീ​സി​ൽ 16ന് ​വൈ​കു​ന്നേ​രം അഞ്ചിന​കം സ​മ​ർ​പ്പി​ക്ക​ണം.
ഫോ​ണ്‍ 04994256990, ഇ-​മെ​യി​ൽ dcpuksd@gmail.com
Loading...