ബാ​ല​വേ​ല: നാ​ലു കു​ട്ടി​ക​ളെ മോ​ചി​പ്പി​ച്ചു
Thursday, January 4, 2018 2:01 AM IST
കാ​സ​ർ​ഗോ​ഡ്: ബാ​ല​വേ​ല നി​രോ​ധ​ന​വും തെ​രു​വു​കു​ട്ടി​ക​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​നു​മാ​യി രൂ​പീ​കൃ​ത​മാ​യ ജി​ല്ലാ​ത​ല ടാ​സ്ക്്ഫോ​ഴ്സ് വി​വി​ധയി​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ബാ​ല​വേ​ല​യി​ൽ ഏ​ർ​പ്പെ​ട്ട നാ​ലു കു​ട്ടി​ക​ളെ മോ​ചി​പ്പി​ച്ചു. ചൈ​ൽ​ഡ്‌​ വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി മു​ന്പാ​കെ ഹാ​ജ​രാ​ക്കി​യ കു​ട്ടി​ക​ളെ പ​ര​വ​ന​ടു​ക്ക​ത്തെ ശി​ശു​മ​ന്ദി​ര​ത്തി​ലേ​ക്ക് മാ​റ്റി.
വ​നി​താ​-ശി​ശു​സം​ര​ക്ഷ​ണ​വ​കു​പ്പ് വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ചാ​ണ് മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
ജി​ല്ലാ​ലേ​ബ​ർ ഓ​ഫീ​സ​ർ കു​മാ​ര​ൻ നാ​യ​ർ, അ​സി​സ്റ്റ​ന്‍റ് ലേ​ബ​ർ ഓ​ഫീ​സ​ർ ജ​യ​കൃ​ഷ്ണ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ട് സ്പെ​ഷ​ൽ ടീ​മു​ക​ളാ​യി​ട്ടാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
വി​വി​ധ ഹോ​ട്ട​ലു​ക​ൾ, ഫാ​ക്ട​റി​ക​ൾ, വീ​ടു​ക​ൾ, റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ, ട്രെ​യി​നു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ലേ​ബ​ർ​ഓ​ഫീ​സ​ർ കു​മാ​ര​ൻ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം തൃ​ക്ക​രി​പ്പൂ​രി​ൽ ബാ​ല​വേ​ല​ചെ​യ്തി​രു​ന്ന 12, 13 വ​യ​സു​കാ​രാ​യ ര​ണ്ടു​പെ​ണ്‍​കു​ട്ടി​ക​ളെ മോ​ചി​പ്പി​ച്ച് സി​ഡ​ബ്ല്യു​സി ക്ക് ​മു​ന്പാ​കെ ഹാ​ജ​രാ​ക്കി. അ​സി​സ്റ്റ​ന്‍റ് ലേ​ബ​ർ ഓ​ഫീ​സ​ർ ജ​യ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബ​ദി​യ​ഡു​ക്ക​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​സാം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു കു​ട്ടി​ക​ളെ മോ​ചി​പ്പി​ച്ചു.
ഡിസിപി​യു പ്രൊ​ട്ട​ക്‌​ഷ​ൻ ഓ​ഫീ​സ​മാ​രാ​യ എ.​ശ്രീ​ജി​ത്ത്, കെ, ഷു​ഹൈ​ബ്, ​ഡി​സി​പി​യു സോ​ഷ്യ​ൽ​വ​ർ​ക്ക​ർ എം.​എ.​ശോ​ഭ, ശി​ശു​ക്ഷേ​മ​സ​മി​തി​അം​ഗം പി.​വി. ജാ​ന​കി ചൈ​ൽ​ഡ് ലൈ​ൻ കൊ​ളാ​ബ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​നീ​ഷ് ജോ​സ്, നീ​തു കു​ര്യാ​ക്കോ​സ്, ശി​ശു​ക്ഷേ​മ​സ​മി​തി സെ​ക്ര​ട്ട​റി മ​ധു മു​തി​യ​ക്കാ​ൽ, ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക ര​മ്യ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘമാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
കു​ട്ടി​ക​ളെ നി​യ​മ​വി​രു​ദ്ധ​മാ​യി ജോ​ലി​ചെ​യ്യി​ക്കു​ക​യോ ഭി​ക്ഷാ​ട​ന​ത്തി​നു​വേ​ണ്ടി ഉ​പ​യോ​ഗി​ക്കു​ക​യോ ചെ​യ്താ​ൽ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ പി.​ബി​ജു അ​റി​യി​ച്ചു.
ബാ​ല​വേ​ല, ബാ​ല​ഭി​ക്ഷാ​ട​നം എ​ന്നി​വ ശ്ര​ദ്ധ​യി​ൽപ്പെട്ടാ​ൽ 1098 (ചൈ​ൽ​ഡ് ലൈ​ൻ), 04994 256950 (ജി​ല്ലാ​ലേ​ബ​ർ​ഓ​ഫീ​സ്), 1517 (ശി​ശു​ക്ഷേ​മ​സ​മി​തി(​ത​ണ​ൽ), 04994 238490 (സി​ഡ​ബ്ല്യു​സി കാ​സ​ർ​ഗോ​ഡ്) എ​ന്നീ ന​ന്പ​റു​ക​ളി​ൽ വി​വ​രം ന​ൽ​ക​ണം.
Loading...