പാ​ലു​ത്പ​ന്ന നി​ർ​മാ​ണ പ​രി​ശീ​ല​നം
Thursday, January 4, 2018 2:03 AM IST
കാ​സ​ർ​ഗോ​ഡ്: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ബേ​പ്പൂ​ർ, ന​ടു​വ​ട്ട​ത്തു​ള്ള ക്ഷീ​ര വി​ക​സ​ന വ​കു​പ്പി​ന്‍റെ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് എ​ന്നീ ജി​ല്ല​ക​ളി​ലു​ള്ള സം​രം​ഭ​ക​ർ​ക്കും ക്ഷീ​ര​സം​ഘ​ങ്ങ​ൾ​ക്കും ക്ഷീ​ര ക​ർ​ഷ​ക​ർ​ക്കും വേ​ണ്ടി 10 ദി​വ​സ​ത്തെ പാ​ലു​ത്പ​ന്ന നി​ർ​മാ​ണ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കും.
എ​ട്ടു മു​ത​ൽ 19 വ​രെ​യാ​ണ് പ​രി​ശീ​ല​നം. വി​വി​ധ പാ​ലു​ത്പ​ന്ന​ങ്ങ​ളാ​യ പാ​ൽ പേ​ഡ, ബ​ർ​ഫി, മി​ൽ​ക്ക് ചോ​ക്ലേ​റ്റ്, പ​നീ​ർ, തൈ​ര്, ഐ​സ്ക്രീം, ഗു​ലാ​ബ് ജാം ​തു​ട​ങ്ങി 25ലേ​റെ നാ​ട​ൻ പാ​ലു​ത്പ​ന്ന​ങ്ങ​ളു​ടെ നി​ർ​മാ​ണം പ​രി​ശീ​ല​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ എ​ട്ടി​ന് രാ​വി​ലെ 10ന് ​മു​ന്പാ​യി ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പു സ​ഹി​തം കോ​ഴി​ക്കോ​ട് ക്ഷീ​ര പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ എ​ത്ത​ണം.
പ​രി​ശീ​ല​നാ​ർ​ഥി​ക​ൾ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സാ​യി 115 രൂ​പ അ​ട​യ്ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോൺ: 0495 2414579 .
Loading...