ചെ​ങ്ങ​റ പു​ന​ര​ധി​വാ​സ പ​ദ്ധ​തി: വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം ആ​റി​ന്
Thursday, January 4, 2018 2:03 AM IST
പെ​രി​യ: ചെ​ങ്ങ​റ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പെ​രി​യകെ.​ആ​ർ.​നാ​രാ​യ​ണ​ൻ സൊ​സൈ​റ്റി നി​ർ​മി​ച്ച 25 വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം ആ​റി​ന് റ​വ​ന്യു മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ൻ നി​ർ​വ​ഹി​ക്കും.
ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് പെ​രി​യകെ.​ആ​ർ.​നാ​രാ​യ​ണ​ൻ സൊ​സൈ​റ്റി​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ കെ.​കു​ഞ്ഞി​രാ​മ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
സൊ​സൈ​റ്റി​യി​ലെ തൊ​ഴി​ൽ​ശാ​ല​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​ർ നി​ർ​വ​ഹി​ക്കും. ജി​ല്ലാ ക​ള​ക്ട​ർ കെ.​ജീ​വ​ൻ ബാ​ബു, എ​ഡി​എം​എ​ൻ.​ദേ​വീ​ദാ​സ്, കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ഗൗ​രി, പു​ല്ലൂ​ർ-​പെ​രി​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ര​ദ എ​സ്.​നാ​യ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വി.​പി.​പി. മു​സ്ത​ഫ, ആ​ർ​ഡി​ഒ സി.​ബി​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.