സി​പി​എം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് ഒ​രു​ക്ക​ങ്ങ​ൾ പൂർത്തിയായി
Thursday, January 4, 2018 2:04 AM IST
കാ​സ​ർ​ഗോ​ഡ്: സി​പി​എം ജി​ല്ലാ ​സ​മ്മേ​ള​ന​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
എട്ടിന് ​രാ​വി​ലെ 9.30ന് ​ മു​തി​ർ​ന്ന നേ​താ​വ് എ.​കെ.​നാ​രാ​യ​ണ​ൻ പ​താ​ക ഉ​യ​ർ​ത്തുന്നതോടെ സമ്മേളനത്തിനു തുടക്കമാകും. ജി​ല്ല​യി​ലെ പാ​ർ​ട്ടി​യം​ഗ​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 290 പ്ര​തി​നി​ധി​ക​ൾ യോഗത്തിൽ പ​ങ്കെ​ടു​ക്കും. പ്ര​തി​നി​ധി സ​മ്മേ​ള​നം കാ​സ​ർ​ഗോ​ഡ് ടൗ​ണ്‍​ഹാ​ളി​ൽ സ​ജ്ജ​മാ​ക്കി​യ വി.​വി.​ദ​ക്ഷി​ണാ​മൂ​ർ​ത്തി ന​ഗ​റി​ൽ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി.​സ​തീ​ഷ്ച​ന്ദ്ര​ൻ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും. സ​മ്മേ​ള​ന​ത്തി​ൽ പി.​ക​രു​ണാ​ക​ര​ൻ എം​പി, എ.​വി​ജ​യ​രാ​ഘ​വ​ൻ, ഇ.​പി.​ജ​യ​രാ​ജ​ൻ, പി.​കെ.​ശ്രീ​മ​തി എം​പി, എ​ള​മ​രം ക​രീം, എം.​വി.​ഗോ​വി​ന്ദ​ൻ, മ​ന്ത്രി​മാ​രാ​യ എ.​കെ.​ബാ​ല​ൻ, കെ.​കെ.​ശൈ​ല​ജ, ടി.​പി.​രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​ം. എ​ട്ട്, ഒ​ന്പ​ത് തീ​യതി​ക​ളി​ലാ​യി റി​പ്പോ​ർ​ട്ട് സം​ബ​ന്ധി​ച്ച് ഗ്രൂ​പ്പ് ച​ർ​ച്ച​യും തു​ട​ർ​ന്ന് പൊ​തു ച​ർ​ച്ച​യും ന​ട​ക്കും. പ​ത്തിന് പു​തി​യ ജി​ല്ലാ ക​മ്മി​റ്റി, ജി​ല്ലാ സെ​ക്ര​ട്ട​റി, സം​സ്ഥാ​ന​സ​മ്മേ​ള​ന പ്ര​തി​നി​ധി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും.
വൈ​കു​ന്നേ​രം മൂന്നിന് ​നാ​യന്മാ​ർമൂ​ല​യി​ൽ നി​ന്ന് 5000 വോള​ണ്ടി​യ​ർ​മാ​ർ അ​ണി​നി​ര​ക്കു​ന്ന റെ​ഡ് വോള​ണ്ടി​യ​ർ പ​രേ​ഡ് ആ​രം​ഭി​ക്കും. സ്ഥ​ല​പ​രി​മി​തി പ​രി​ഗ​ണി​ച്ച് കേ​ന്ദ്രീ​കൃ​ത പ്ര​ക​ട​നം ഒ​ഴി​വാ​ക്കി വി​വി​ധ ഏ​രി​യ​ാക​ളി​ൽ നി​ന്ന് എ​ത്തി​ച്ചേ​രു​ന്ന പ്ര​വ​ർ​ത്ത​ക​ർ, ബി.​സി. റോ​ഡ് മു​ത​ൽ ചെ​ർ​ക്ക​ള വ​രെ​യു​ള്ള വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ കേ​ന്ദ്രീ​ക​രി​ച്ച് ചെ​റു പ്ര​ക​ട​ന​ങ്ങ​ളാ​യി ചെ​ർ​ക്ക​ള രാ​മ​ണ്ണ​റൈ ന​ഗ​റി​ലെ പൊ​തു​സ​മ്മേ​ള​ന വേ​ദി​യി​ൽ എ​ത്തി​ച്ചേ​രും. പൊ​തു സ​മ്മേ​ള​നം കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ 1663 ബ്രാ​ഞ്ചു​ക​ളി​ലും 125 ലോ​ക്ക​ലു​ക​ളി​ലും 12 ഏ​രി​യ​ാക​ളി​ലും സ​മ്മേ​ള​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
പൊ​തു​സ​മ്മേ​ള​ന-​പ്ര​തി​നി​ധി സ​മ്മേ​ള​ന ന​ഗ​രി​യി​ൽ ഉ​യ​ർ​ത്താ​നു​ള്ള കൊ​ടി​മ​ര പ​താ​ക​ജാ​ഥ​ക​ളും ദീ​പ​ശി​ഖാ​റാ​ലി​യും ആറിന് ​വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് പു​റ​പ്പെ​ടും ഏഴിന് ​വൈ​കു​ന്നേ​രം സ​മ്മേ​ള​ന ന​ഗ​രി​യി​ലെ​ത്തി​ച്ചേ​രും. സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ സി.​എ​ച്ച്.​കു​ഞ്ഞ​ന്പു പ​താ​ക ഉ​യ​ർ​ത്തും.
Loading...