ഫാ. സു​ക്കോ​ൾ ച​ര​മ​വാ​ര്‍​ഷി​കം ആ​റി​ന്
Thursday, January 4, 2018 2:05 AM IST
പ​രി​യാ​രം: മ​ല​ബാ​റി​ന്‍റെ മ​ഹാ​മി​ഷ​ണ​റി ഫാ. ​എ​ല്‍. എം. ​സു​ക്കോ​ൾ എ​സ്‌​ജെ​യു​ടെ നാ​ലാം ച​ര​മ​വാ​ര്‍​ഷി​ക ദി​നാ​ച​ര​ണം ആ​റി​ന് മ​രി​യ​പു​രം നി​ത്യ​സ​ഹാ​യ മാ​താ തീ​ര്‍​ത്ഥാ​ട​ന ദേ​വാ​ല​യ​ത്തി​ല്‍ ന​ട​ക്കും. രാ​വി​ലെ 10 ന് ​ക​ബ​റി​ട​ത്തി​ല്‍ പ്രാ​ര്‍​ഥ​ന, 10.30 ന് ​ദി​വ്യ​ബ​ലി എ​ന്നി​വ​യ്ക്ക് ക​ണ്ണൂ​ര്‍ ബി​ഷ​പ് ഡോ. ​അ​ല​ക്‌​സ് വ​ട​ക്കും​ത​ല മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ത​ല​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി വ​ച​ന സ​ന്ദേ​ശം ന​ല്‍​കും. തു​ട​ര്‍​ന്ന് സ​മ്മാ​ന​ക്കൂ​പ്പ​ണ്‍ ന​റു​ക്കെ​ടു​പ്പും സ്‌​നേ​ഹ​വി​രു​ന്നും ന​ട​ക്കു​മെ​ന്ന് ദി​നാ​ച​ര​ണ ക​മ്മ​റ്റി ക​ണ്‍​വീ​ന​ര്‍ ഫാ. ​ബെ​ന്നി മ​ണ​പ്പാ​ട്ട് അ​റി​യി​ച്ചു.