"സി​പി​എ​മ്മു​മാ​യി യു​ദ്ധ​ത്തി​നി​ല്ല; സ​മ​രം വ​യ​ലി​നു വേ​ണ്ടി'
Thursday, January 4, 2018 2:05 AM IST
ത​ളി​പ്പ​റ​മ്പ്: വ​യ​ല്‍ സം​ര​ക്ഷി​ക്കു​ക എ​ന്ന ഏ​ക അ​ജ​ണ്ട വി​ട്ട് സി​പി​എ​മ്മു​മാ​യി യു​ദ്ധം ചെ​യ്യാ​ന്‍ ത​ങ്ങ​ളി​ല്ലെ​ന്ന് വ​യ​ല്‍​ക്കി​ളി സ​മ​ര​നാ​യ​ക​ന്‍ സു​രേ​ഷ് കീ​ഴാ​റ്റൂ​ര്‍.
സ​മ​ര​ത്തി​ന്‍റെ ഗ​തി തി​രി​ച്ചു​വി​ടാ​ന്‍ ശ്ര​മി​ക്കു​ന്ന പു​ത്ത​ന്‍ വി​ക​സ​ന​ക്കാ​രു​ടെ ഗൂ​ഢ​ത​ന്ത്ര​ങ്ങ​ളി​ല്‍ വീ​ഴാ​ന്‍ ത​ങ്ങ​ളെ കി​ട്ടി​ല്ലെ​ന്നും ഗാ​ന്ധി​യ​ന്‍ രീ​തി​യി​ലു​ള്ള സ​ഹ​ന​സ​മ​രം തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
വ​യ​ല്‍​ക്കി​ളി സ​മ​ര​ത്തി​നു മു​ന്നി​ല്‍ നി​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​ന്ന 11 പാ​ര്‍​ട്ടി അം​ഗ​ങ്ങ​ളെ പു​റ​ത്താ​ക്കി​യ ന​ട​പ​ടി​ക​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു സു​രേ​ഷ് കീ​ഴാ​റ്റൂ​ര്‍. പ​രി​സ്ഥി​തി​യെ ത​ക​ര്‍​ക്കാ​ത്ത ഒ​രു വി​ക​സ​ന സാ​ധ്യ​ത ന​ട​പ്പി​ലാ​ക്കാ​നാ​ണ് ഇ​ട​തു​പ​ക്ഷ​വും സി​പി​എ​മ്മും ഊ​ന്ന​ല്‍ കൊ​ടു​ക്കു​ന്ന​ത്.
ആ ​സാ​ധ്യ​ത ചൂ​ണ്ടി​ക്കാ​ട്ടി അ​തി​നു വേ​ണ്ടി പോ​രാ​ടു​ന്ന​തി​ന് മാ​ത്ര​മാ​ണ് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ വ​യ​ല്‍​ക്കി​ളി​ക​ളോ​ടൊ​പ്പം നി​ന്ന​ത്.
അ​തി​ന്‍റെ പേ​രി​ല്‍ പു​റ​ത്താ​ക്കി​യ​ത് വി​ചി​ത്ര ന​ട​പ​ടി​യാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ത​ങ്ങ​ളു​ടെ സ​മ​രം സ​ിപി​എ​മ്മി​ന് എ​തി​രാ​യി​ട്ട​ല്ലെ​ന്നും നാ​ല​ര കി​ലോ​മീ​റ്റ​ര്‍ നീ​ണ്ടു​കി​ട​ക്കു​ന്ന പൈ​തൃ​ക വ​യ​ല്‍ സം​ര​ക്ഷി​ക്കാ​നാ​ണെ​ന്നും അ​ത് ഇ​നി​യും തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
സ​മ​രം വ​ഴി​തി​രി​ച്ചു​വി​ടാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് പു​റ​ത്താ​ക്ക​ല്‍ ന​ട​പ​ടി​യെ​ന്നും ഇ​തൊ​ന്നും ത​ങ്ങ​ള്‍ ഗൗ​നി​ക്കു​ന്നി​ല്ലെ​ന്നും എ​ല്ലാ രാ​ഷ്ട്രീ​യ​പാർട്ടിയി​ലുംപെ​ട്ട​വ​രും രാ​ഷ്ട്രീ​യ​മി​ല്ലാ​ത്ത​വ​രും ത​ങ്ങ​ളോ​ടൊ​പ്പ​മു​ണ്ടെ​ന്നും പോ​രാ​ട്ടം ശ​ക്ത​മാ​യി തു​ട​രു​മെ​ന്നും സു​രേ​ഷ് പ​റ​ഞ്ഞു.
Loading...