ക​ര​മ​ന​യാ​റ്റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി മ​രി​ച്ചു
Saturday, January 13, 2018 2:26 AM IST
ആ​ര്യ​നാ​ട് : മൂ​ന്നു കൂ​ട്ടു​കാ​രു​മൊ​ത്ത് ക​ര​മ​ന​യാ​റ്റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് ക​യ​ത്തി​ല​ക​പ്പെ​ട്ട് മു​ങ്ങി​മ​രി​ച്ചു. പ​റ​ണ്ടോ​ട് വ​ലി​യ​ ക​ലു​ങ്ക് കി​ഴ​ക്കേ​വി​ള ശാ​ര​ദാ​ഭ​വ​നി​ൽ ബാ​ബു-​സ​ര​സു ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ഉ​ണ്ണി​കൃ​ഷ്ണ​ൻ (28) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പ​ക​ൽ പ​തി​നൊ​ന്ന​ര യോ​ടെ ക​ര​മ​ന​യാ​റ്റി​ലെ ക​രി​പ്പാ​ലം ആ​ന​ക്ക​യ​ത്തി​ൽ മൂ​ന്നു സു​ഹൃ​ത്തു​ക്ക​ളു​മൊ​ത്ത് കു​ളി​ക്കാ​നി​റ​ങ്ങി​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ ക​യ​ത്തി​ലെ ചു​ഴി​യി​ൽ അ​ക​പ്പെ​ട്ട് മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​നെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തു​ക്ക​ൾ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. പി​ന്നീ​ട് ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ ജ​ഡം മ​രി​ച്ച നി​ല​യി​ൽ സ​മീ​പ​ത്തു​ള്ള പാ​റ​ക്കെ​ട്ടു​ക​ൾ​ക്കി​ട​യി​ൽ നി​ന്നും ക​ണ്ടെ​ത്തി. കേരളാ പോലീസിൽ തണ്ടർ ബോൾട്ട് ഉദ്യോഗസ്ഥനായ ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​വി​വാ​ഹി​ത​നാ​ണ്. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി.