മം​​ഗ​​ളാ​​രാം സെ​​ന്‍റ് സെ​​ബാ​​സ്റ്റ്യ​​ൻ​​സ് പ​​ള്ളി​​യി​​ൽ തി​രു​നാ​ൾ
Saturday, January 13, 2018 2:34 AM IST
കി​​ട​​ങ്ങൂ​​ർ: മം​​ഗ​​ളാ​​രാം സെ​​ന്‍റ് സെ​​ബാ​​സ്റ്റ്യ​​ൻ​​സ് പ​​ള്ളി​​യി​​ൽ വി​​ശു​​ദ്ധ സെ​​ബ​​സ്ത്യാ​​നോ​​സി​​ന്‍റെ തി​​രു​​നാ​​ളി​​നു കൊ​​ടി​​യേ​​റി. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം വി​​കാ​​രി ഫാ. ​​ജോ​​സ​​ഫ് ചെ​​റു​​ക​​ര​​ക്കു​​ന്നേ​​ൽ കൊ​​ടി​​യേ​​റ്റു ക​​ർ​​മം നി​​ർ​​വ​​ഹി​​ച്ചു.

തു​​ട​​ർ​​ന്നു ഫാ. ​​ജോ​​സ​​ഫ് കീ​​ര​​ഞ്ചി​​റ വി​​ശു​​ദ്ധ​​ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ചു. ഇ​​ന്നു രാ​​വി​​ലെ ഏ​​ഴി​​നു തി​​രു​​നാ​​ൾ കു​​ർ​​ബാ​​ന, സ​​ന്ദേ​​ശം ഫാ. ​​തോ​​മ​​സ് ഓ​​ലാ​​യ​​ത്തി​​ൽ. വൈ​​കു​​ന്നേ​​രം 6.30നു ​​പ്ര​​ദ​​ക്ഷി​​ണം. വി​​വി​​ധ കു​​രി​​ശു​​പ​​ള്ളി​​ക​​ളി​​ലേ​​ക്ക്. പ്ര​​സം​​ഗം റ​​വ.​​ഡോ. മാ​​ത്യു പു​​ന്ന​​ത്താ​​ന​​ത്തു​​കു​​ന്നേ​​ൽ. രാ​​ത്രി 9.30നു ​​പ്ര​​ദ​​ക്ഷി​​ണം പ​​ള്ളി​​യി​​ലേ​​ക്ക്. 14നു ​​രാ​​വി​​ലെ 9.30നു ​​തി​​രു​​നാ​​ൾ കു​​ർ​​ബാ​​ന, സ​​ന്ദേ​​ശം ഫാ. ​​ജോ​​സ​​ഫ് ത​​റ​​പ്പേ​​ൽ. 11.30നു ​​പ്ര​​ദ​​ക്ഷി​​ണം. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ഒ​​ന്നി​​നു പ്ര​​ദ​​ക്ഷി​​ണ​​സ​​മാ​​പ​​നം. 1.15നു ​​സ്നേ​​ഹ വി​​രു​​ന്ന്.
Loading...