ജി​ല്ല​യി​ൽ പൂ​ർ​ത്തീ​ക​രി​ച്ചത് 2,385 വീ​ടു​ക​ൾ
Wednesday, March 14, 2018 12:50 AM IST
തി​രു​വ​ന​ന്ത​പു​രം: എ​ല്ലാ​വ​ർ​ക്കും വീ​ട് എ​ന്ന സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ ലൈ​ഫ് മി​ഷ​ന്‍റെ ഭാ​ഗ​മാ​യി വീ​ടു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ല സം​സ്ഥാ​ന​ത​ല​ത്തി​ൽ ഒ​ന്നാ​മ​ത്.
ഇ​തി​നോ​ട​കം 2,385 വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചാ​ണ് ജി​ല്ല ഒ​ന്നാ​മ​തെ​ത്തി​യ​ത്. വി​വി​ധ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പ​ട്ടി​ക​ജാ​തി, പ​ട്ടി​ക വ​ർ​ഗ, ഫി​ഷ​റീ​സ്, ന്യൂ​ന​പ​ക്ഷ​ക്ഷേ​മ വ​കു​പ്പു​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. മു​മ്പ് വി​വി​ധ പ​ദ്ധ​തി​ക​ൾ പ്ര​കാ​രം വീ​ട് നി​ർ​മാ​ണ​ത്തി​നാ​യി ഒ​ന്നോ ര​ണ്ടോ ഗ​ഡു ധ​ന​സ​ഹാ​യം കൈ​പ്പ​റ്റി​യെ​ങ്കി​ലും സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത മൂ​ലം പ​ണി​പൂ​ർ​ത്തീ​ക​രി​ക്കാ​നാ​വാ​തെ വ​ന്ന കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ലൈ​ഫ് മി​ഷ​ൻ തു​ണ​യാ​യ​ത്. വീ​ടെ​ന്ന സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കാ​ൻ നാ​ലു ല​ക്ഷം രൂ​പ​യാ​ണ് നി​ർ​മാ​ണ ധ​ന​സ​ഹാ​യം ന​ൽ​കി​യ​ത്. മാ​ർ​ച്ച് 12 വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം ജി​ല്ല​യി​ലെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ൾ 290 ഉം ​പ​ഞ്ചാ​യ​ത്തു​ക​ൾ 23 ഉം ​കോ​ർ​പ​റേ​ഷ​ൻ 1690 ഉം ​പ​ട്ടി​ക​ജാ​തി വ​കു​പ്പ് 150 ഉം ​ന​ഗ​ര​സ​ഭ​ക​ൾ 77 ഉം ​പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പ് 155 ഉം ​വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​കെ. വാ​സു​കി പ​റ​ഞ്ഞു.
498 വീ​ടു​ക​ളു​ടെ നി​ർ​മാ​ണം ദ്രു​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ന്ന​താ​യി ലൈ​ഫ് മി​ഷ​ന്‍റെ ജി​ല്ലാ വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് ക​ൺ​വീ​ന​റാ​യ ദാ​രി​ദ്ര്യ​ല​ഘൂ​ക​ര​ണ വി​ഭാ​ഗം പ്രോ​ജ​ക്റ്റ് ഡ​യ​റ​ക്ട​ർ ജെ.​എ. അ​നി​ൽ കു​മാ​ർ പ​റ​ഞ്ഞു. ഈ ​വ​ർ​ഷം 6,577 വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കു​ക​യാ​ണ് ല​ക്ഷ്യം. സം​സ്ഥാ​ന​ത്ത് 11,479 വീ​ടു​ക​ൾ ഇ​തി​നോ​ട​കം പൂ​ർ​ത്തീ​ക​രി​ച്ചു.