സ്കൂ​ൾ-​കോ​ള­ജ് ​ വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ ക​ഞ്ചാ​വ് വി​ൽ​പ​ന; മു​ന്ന് പേ​ർ പി​ടി​യി​ൽ
Tuesday, April 17, 2018 12:07 AM IST
കൊ​ട്ടാ​ര​ക്ക​ര: കൊ​ട്ടാ​ര​ക്ക​ര​യി​ല വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ സ്കൂ​ൾ കോ​ളേ​ജ് പ​രി​സ​ര​ങ്ങ​ൾ ക​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തി​വ​ന്നി​രു​ന്ന മൂ​ന്ന് പേ​രെ കൊ​ട്ടാ​ര​ക്ക​ര എ​ക്സൈ​സ് റെ​യ്ഞ്ച് സം​ഘം പി​ടി​കൂ​ടി. പി​ടി​യി​ലാ​യ​വ​രി​ൽ നി​ന്നും വാ​ഹ​ന​വും മൂ​ന്ന് കി​ലോ ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തു.
ച​ക്കു​വ​ര​ക്ക​ൽ ത​ല​ച്ചി​റ ച​ക്കാ​ല​ക്കു​ന്ന് പീ​ലി​ക്കോ​ട് മേ​ലേ​തി​ൽ ഹ​നീ​ഫ, കോ​ട്ട​വ​ട്ടം മാ​ക്ക​ന്നൂ​ർ പ്ലാ​വി​ള വീ​ട്ടി​ൽ രാ​ജീ​വ്, പു​ന​ലൂ​ർ വാ​ള​ക്കോ​ട് തു​മ്പോ​ട്ട് ഊ​റ്റു​കു​ഴി​ൽ നാ​സ​ർ എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്‌. വെ​ട്ടി​ക്ക​വ​ല, ത​ല​ച്ചി​റ , കോ​ട്ട​വ​ട്ടം, ച​ക്കു​വ​ര​ക്ക​ൽ, എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലെ സ്കൂ​ൾ - കേ​ളേ​ജ് പ​രി​സ​ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് കു​റ​ച്ചു കാ​ല​മാ​യി ക​ഞ്ചാ​വി​ന്‍റെ ചി​ല്ല​റ വി​ൽ​പ്പ​ന ന​ട​ന്നു വ​രു​ന്ന​താ​യി എ​ക്സൈ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു.
പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ബെ​ന്നി ജോ​ർ​ജ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ ബി ​ആ​ർ പ്ര​ദീ​പ് കു​മാ​ർ, ജി ​സു​രേ​ഷ് കു​മാ​ർ, എം ​എ​സ് ഗി​രീ​ഷ്, ഗ്രേ​ഡ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ഷി​ലു എ , ​സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ വി​വേ​ക്, അ​നി​ൽ കു​മാ​ർ, അ​രു​ൺ കു​മാ​ർ, വ​നി​താ എ​ക്സൈ​സ് ഓ​ഫീ​സ​ർ ജി​ഷ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി കൂ​ടി​യ​ത്.