ഷോ​ർ​ട്ട് ഫി​ലിം മ​ത്സ​രം ഇന്നും നാളെയും
Tuesday, April 17, 2018 12:07 AM IST
കൊ​ല്ലം: കൊ​ല്ലം സി​റ്റി ഫി​ലിം സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റ് ഇന്നും നാളെയും കൊ​ല്ലം പ​ബ്ലി​ക് ലൈ​ബ്ര​റി ഹാ​ളി​ൽ ന​ട​ക്കും. ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന​വ​ർ​ക്ക് ഐ.​വി.​ശ​ശി പു​ര​സ്കാ​ര​വും 25,000 രൂ​പ​യും ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് ഭ​ര​ത​ൻ പു​ര​സ്കാ​ര​വും 10,000 രൂ​പ​യും സ​മ്മാ​ന​മാ​യി ന​ൽ​കും.ഇ​തു​കൂ​ടാ​തെ മി​ക​ച്ച സം​വി​ധാ​യ​ക​ന് പ​ദ്മ​രാ​ജ​ൻ പു​ര​സ്കാ​ര​വും തി​ര​ക്ക​ഥ​യ്ക്ക് ലോ​ഹി​ത​ദാ​സ് പു​ര​സ്കാ​ര​വും ന​ട​ന് തി​ല​ക​ൻ പു​ര​സ്കാ​ര​വും ന​ടി​ക്ക് സു​കു​മാ​രി പു​ര​സ്കാ​ര​വും ന​ൽ​കും. മി​ക​ച്ച കാ​ന്പ​സ് ചി​ത്ര​ത്തി​ന് വേ​ണു നാ​ഗ​വ​ള്ളി പു​ര​സ്കാ​ര​വും ര​ണ്ടാം​സ്ഥാ​ന​ത്തി​ന് ടി.​ദാ​മോ​ദ​ര​ൻ പു​ര​സ്കാ​ര​വും സ​മ്മാ​നി​ക്കും. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 80784 89621 എ​ന്ന ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ട​ണം.
Loading...