ഇ​ടു​ക്കി​യി​ൽ ആ​വേ​ശം വാ​രി​വി​ത​റി കേ​ര​ള ക​ർ​ഷ​ക​ജാ​ഥ
Tuesday, May 15, 2018 10:39 PM IST
ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബി​ന്‍റെ കേ​ര​ള ക​ർ​ഷ​ക​ജാ​ഥ കു​ടി​യേ​റ്റ​മ​ണ്ണി​ൽ പു​ത്ത​ൻ ആ​വേ​ശ​മാ​യി. കു​ടി​യേ​റ്റ ക​ർ​ഷ​ക​ർ ജാ​ഥ​യെ നെ​ഞ്ചോ​ടു​ചേ​ർ​ത്തു വാ​രി​പ്പു​ണ​ർ​ന്ന​പ്പോ​ൾ ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യും വ​ർ​ധി​ത ആ​വേ​ശം വാ​നോ​ളം ഉ​യ​ർ​ന്നു.

കോ​ത​മം​ഗ​ലം സോ​ണി​ലെ പ​ര്യ​ട​നം തൊ​ടു​പു​ഴ​യി​ൽ പൂ​ർ​ത്തി​യാ​ക്കി വെ​ണ്‍​മ​ണി​യി​ൽ​നി​ന്നു​മാ​ണ് ഇ​ടു​ക്കി സോ​ണി​ലെ പ​ര്യ​ട​നം ജാ​ഥാ​ക്യാ​പ്റ്റ​ൻ ഡി​എ​ഫ്സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​സ​ണ്ണി വി. ​സ​ക്ക​റി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച​ത്.

വെ​ണ്‍​മ​ണി​യി​ൽ ഇ​ടു​ക്കി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് പ്ലാ​ച്ചി​ക്ക​ൽ ജാ​ഥ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ക​ർ​ഷ​ക​രു​മാ​യി സം​വ​ദി​ച്ചും കാ​ർ​ഷി​ക പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ട്ടും മ​ല​യോ​ര​മേ​ഖ​ല​യി​ലെ ഗ്രാ​മ​ങ്ങ​ളി​ലൂ​ടെ പ​ര്യ​ട​നം​ചെ​യ്യു​ന്ന ഡി​എ​ഫ്സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജാ​ഥാ ക്യാ​പ്റ്റ​നാ​യു​ള്ള ക​ർ​ഷ​ക​ജാ​ഥ ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ ആ​വേ​ശം നി​റ​ക്കു​ന്ന​താ​യി​മാ​റി. മോ​ണ്‍ ജോ​സ് പ്ലാ​ച്ചി​ക്ക​ൽ ഡി​എ​ഫ്സി ഇ​ടു​ക്കി സോ​ണ്‍​പ്ര​സി​ഡ​ന്‍റ് ജ​യിം​സ് മ്ലാ​ക്കു​ഴി​ക്ക് കൈ​മാ​റി.

ജാ​ഥ​യു​ടെ സ്വീ​ക​ര​ണ​യോ​ഗ​ങ്ങ​ളി​ലും വ​ഴി​യോ​ര​ങ്ങ​ളി​ലു​മു​ള്ള ക​ർ​ഷ​ക​ർ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന പ​ച്ച​ക്ക​റി വി​ത്തു​ക​ളു​ടെ വി​ത​ര​ണം വി​കാ​രി ജ​ന​റാ​ൾ വെ​ണ്‍​മ​ണി പ​ള്ളി വി​കാ​രി ഫാ. ​ലൂ​ക്കാ ത​ച്ചാ​പ​റ​ന്പ​ത്തി​നു​ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ ഇ​ടു​ക്കി സോ​ണ്‍ ഡ​യ​റ​ക്ട​ർ ഫാ. ​ജി​ൻ​സ് കാ​ര​ക്കാ​ട്ട്, കോ​ത​മം​ഗ​ലം സോ​ണ്‍ ഡ​യ​റ​ക്ട​ർ ഫാ. ​ജി​നോ പു​ന്ന​മ​റ്റ​ത്തി​ൽ, ഫാ.​സെ​ബാ​സ​റ്റ്യ​ൻ കൊ​ച്ചു​പു​ര​ക്ക​ൽ, എ.​കെ.​സി.​സി ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് കോ​യി​ക്ക​ൽ, ഡി​എ​ഫ്സി സോ​ണ്‍ ഭാ​ര​വാ​ഹി​ക​ളാ​യ ദീ​പ​ക് കൊ​ച്ചു​പു​ര​ക്ക​ൽ, ഫാ. ​ജോ
​സ​ഫ് കൊ​ള്ളി​ക്കൊ​ള​വി​ൽ, ഫാ. ​ജോ​മോ​ൻ ആ​ല​യ്ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

വെ​ണ്‍​മ​ണി​യി​ൽ നി​ന്നാ​രം​ഭി​ച്ച ക​ർ​ഷ​ക ജാ​ഥ മു​രി​ക്കാ​ശ്ശേ​രി​യി​ൽ എ​ത്തി​ച്ചേ​ർ​ന്ന​പ്പോ​ൾ ടൗ​ണ്‍ പ​ള്ളി അ​സി. വി​കാ​രി ഫാ.​ടി​ബി​ൻ വ​ട​ക്കേ​ഈ​ന്തോ​ട്ട​ത്തി​ന്‍റ് അ​ധ്യ​ക്ഷ​ത​യി​ൽ സ്വീ​ക​ര​ണ സ​മ്മേ​ള​നം ന​ട​ന്നു. സ​ണ്ണി ക​രി​വേ​ലി​ക്ക​ൽ പ്ര​സം​ഗി​ച്ചു.

തു​ട​ർ​ന്ന് ജാ​ഥ​ക്ക് സ്വീ​ക​ര​ണ​മൊ​രു​ക്കി​യി​രു​ന്ന പാ​റ​ത്തോ​ട്ടി​ൽ എ​ത്തി​ച്ചേ​ർ​ന്ന​പ്പോ​ൾ പാ​റ​ത്തോ​ട് പ​ള്ളി അ​സി.​വി​കാ​രി ഫാ. ​ആ​ന്‍റ​ണി പാ​റ​ക്ക​ട​വി​ലി​ന്‍റെ അ​ക്ഷ്യ​ക്ഷ​ത​യി​ൽ ഉൗ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണം ന​ട​ന്നു. ജാ​ഥ​യു​ടെ ഉ​ദ്ദേ​ശ​ല​ക്ഷ്യ​ങ്ങ​ൾ ജാ​ഥാം​ഗ​ങ്ങ​ളും ജാ​ഥാ ക്യാ​പ്റ്റ​നും വി​ശ​ദീ​ക​രി​ച്ചു. പാ​റ​ത്തോ​ട് മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി.​എം.​നാ​രാ​യ​ണ​ൻ, സെ​ക്ര​ട്ട​റി ജോ​സ​ഫ് സേ​വ്യ​ർ, ഡി​എ​ഫ്സി നേ​താ​ക്ക​ളാ​യ ബി​ജു വ​ള്ളോം​പു​ര​യി​ടം, എം.​വി.​മാ​ണി, ഷാ​ജ​ൻ തോ​മ​സ്, ആ​ഗ​സ്തി മു​ണ്ട​ക്കാ​ട്ട് തു​ട​ങ്ങി​യ​വ​രും പ്ര​സം​ഗി​ച്ചു.

പി​ന്നീ​ട് രാ​ജാ​ക്കാ​ട്ടേ​ക്കാ​ണ് ജാ​ഥ ക​ട​ന്നു​പോ​യ​ത്. രാ​ജാ​ക്കാ​ട് ടൗ​ണി​ൽ ഗം​ഭീ​ര സ്വീ​ക​ര​ണ​മാ​ണ് ഒ​രു​ക്കി​യി​രു​ന്ന​ത്. ജോ​ണി റാ​ത്ത​പ്പി​ള്ളി​ൽ, ഷൈ​ൻ വ​രി​ക്ക​മാ​ക്ക​ൽ, സ​ജി പൂ​വ​ത്തി​ങ്ക​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് ജാ​ഥ ക്യാ​പ്ട​നെ സ്വീ​ക​രി​ച്ചു. സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ പ​ന്നി​യാ​ർ​കൂ​ട്ടി പ​ള്ളി വി​കാ​രി ഫാ. ​മാ​ത്യു പൊ​ന്ന​ന്പേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ടു​ക്കി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ഏ​ബ്രാ​ഹം പു​റ​യാ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​എ​ഫ്സി സോ​ണ്‍ പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് മ്ലാ​ക്കു​ഴി, കോ - ​ഓ​ഡി​നേ​റ്റ​ർ ഫാ. ​ജി​ൻ​സ് കാ​ര​ക്കാ​ട്ട്, സോ​ണ്‍ സെ​ക്ര​ട്ട​റി ജോ​ണ്‍​സ​ണ്‍ പ​ന്ത​ത്ത​ല, രാ​ജാ​ക്കാ​ട് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഷാ​ജി ഈ​ഴ​ക്കു​ന്നേ​ൽ, ഫാ. ​ജെ​യിം​സ് തെ​ള​ളി​യാ​ങ്ക​ൽ, ഫാ. ​തോ​മ​സ് മാ​റാ​ട്ടു​കു​ളം, ഫാ. ​സു​ബി​ൻ അ​ക്കൂ​റ്റ്, സി​സ്റ്റ​ർ പ്രീ​തി, സ​നീ​ഷ് നി​ര​പ്പി​ൽ, ജോ​ണി മ​ഠ​ത്തി​ക്കു​ഴി​യി​ൽ, ഷാ​ജി ചി​റ്റ​ടി, സ​ണ്ണി ക​ല​യ​ത്തും​കു​ഴി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തു​ട​ർ​ന്ന് രാ​ജ​കു​മാ​രി​യി​ൽ ന​ട​ന്ന സ്വീ​ക​ര​ണ സ​മ്മേ​ള​നം ദൈ​വ​മാ​താ പ​ള്ളി വി​കാ​രി ഫാ. ​ഫ്രാ​ൻ​സീ​സ് ഇ​ട​വ​ക്ക​ണ്ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് ഗു​ണ​ക​ര​മാ​യ നി​ല​പാ​ടാ​ണ് രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ങ്ങ​ൾ സ്വീ​ക​രി​ക്കേ​ണ്ട​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജാ​ഥാ ക്യാ​പ്ട​ൻ ഡോ. ​സ​ണ്ണി വി. ​സ​ക്ക​റി​യ​യെ വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ ഹാ​ര​മ​ണി​യി​ച്ചു. സ്വീ​ക​രി​ച്ചു. സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ ഡി ​എ​ഫ് സി ​സോ​ണ്‍ കോ - ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജി​ൻ​സ് കാ​ര​ക്കാ​ട്ട് മാ​തൃ​കാ ക​ർ​ഷ​ക​രാ​യ മ​ത്താ​യി വ​ട്ടം​ക​ണ്ട​ത്തി​ൽ, പൗ​ലോ​സ് കൊ​ച്ചു നി​ര​വ​ത്ത് എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ജാ​ഥാ​യി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​ർ​ക്കു ജൈ​വ പ​ച്ച​ക്ക​റി​വി​ത്തു​ക​ളും ന​ൽ​കി. വി​ത്തു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം രാ​ജ​കു​മാ​രി പ​ഞ്ചാ​യ​ത്തം​ഗം പി.​പി. ജോ​യി നി​ർ​വ​ഹി​ച്ചു. ഡി ​എ​ഫ് സി ​ഇ​ടു​ക്കി സോ​ണ്‍ പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് മ്ളാ​ക്കു​ഴി, ജോ​ണ്‍​സ​ണ്‍ പ​ന്ത​ത്ത​ല, ഡി ​എ​ഫ് സി ​യൂ​ണി​റ്റ് സെ​ക്ര​ട്ട​റി വ​ക്ക​ച്ച​ൻ മീ​ന്പി​ള്ളി​ൽ, പ്ര​സി​ഡ​ന്‍റ ജോ​യി കു​രി​ശി​ങ്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തു​ട​ർ​ന്ന് ജാ​ഥ നെ​ടു​ങ്ക​ണ്ട​ത്തെ​ത്തി. തൊ​ട്ട​ടു​ത്ത സ്വീ​ക​ര​ണ സ്ഥ​ല​മാ​യ രാ​ജ​കു​മാ​രി​യി​ൽ നി​ന്നും എ​ത്തി​യ ജാ​ഥ​യ്ക്ക് പ​ടി​ഞ്ഞാ​റേ​ക്ക​വ​ല​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി. സ്വീ​ക​ര​ണ സ​മ്മേ​ള​നം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ​ഫ് ത​ച്ചു​കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി.​എ​ഫ്.​സി ഇ​ടു​ക്കി സോൺ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജി​ൻ​സ് കാ​ര​ക്കാ​ട്ട് മു​ഖ്യ പ്ര​ഭാ​ഷ​ണ​വും എ.​കെ.​സി.​സി രൂ​പ​താ സെ​ക്ര​ട്ട​റി ജോ​ർ​ജ് കോ​യി​ക്ക​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. ഡി.​എ​ഫ്.​സി സോൺ പ്ര​സി​ഡ​ന്‍റ് ജയിം​സ് മ്ലാ​ക്കു​ഴി, സോൺ ജോ​യി​ൻ സെ​ക്ര​ട്ട​റി ജോ​ണ്‍​സ​ണ്‍ പ​ന്ത​പ്പ​ന​യ്ക്ക​ൽ, നെ​ടു​ങ്ക​ണ്ടം റീജൺ സെ​ക്ര​ട്ട​റി ജോ​ജി ഇ​ട​പ്പ​ള്ളി​ക്കു​ന്നേ​ൽ, രാ​ജ​കു​മാ​രി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​യി കു​രി​ശി​ങ്ക​ൽ, എകെസി​സി രൂ​പ​താ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് പു​ത്തൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ന് പാ​പ്പ​ച്ച​ൻ പു​ന്ന​യ്ക്ക​ൽ, ലൂ​ക്കോ​സ് പു​ല്ലാ​നി​ത്തു​ണ്ട​ത്തി​ൽ, ജോ​ർ​ജ് പാ​ട്ട​ത്തേ​ക്കു​ഴി, ബേ​ബി ഉ​മി​ക്കു​ന്നേ​ൽ, റെ​ക്സ് പാ​ട്ട​ത്തേ​ക്കു​ഴി എ​ന്നി​വ​ർ നേ​ത്യ​ത്വം ന​ൽ​കി.

വെ​ണ്‍​മ​ണി, മു​രി​ക്കാ​ശേ​രി, പാ​റ​ത്തോ​ട്, രാ​ജാ​ക്കാ​ട്, രാ​ജ​കു​മാ​രി, നെ​ടു​ങ്ക​ണ്ടം, വെ​ള്ള​യാം​കു​ടി റീ​ജി​യ​നു​ക​ളി​ൽ ന​ട​ന്ന സ്വീ​ക​ര​ണ സ​മ്മേ​ള​ന​ങ്ങ​ൾ​ക്ക് ദീ​പി​ക കോട്ടയം യൂണിറ്റ് സ​ർ​ക്കു​ലേ​ഷ​ൻ മാ​നേ​ജ​ർ ജോ​ണ്‍​സ​ണ്‍ വ​ള്ളോം​പു​ര​യി​ടം, ഡി​എ​ഫ്സി ഇ​ടു​ക്കി സോ​ണ്‍ സെ​ക്ര​ട്ട​റി ദീ​പ​ക് കൊ​ച്ചു​പു​ര​യ്ക്ക​ൽ, സി.​പി. ജോ​ർ​ജ്, ജി​ജോ കെ. ​ജോ​ർ​ജ്, സ​ജി കാ​ഞ്ഞി​ര​ത്തു​ങ്ക​ൽ, എം.​ടി. ജോ​സ​ഫ് ക​ഞ്ഞി​ക്കു​ഴി, ഷാ​ജി ഷൗ​ര്യാം​കു​ഴി, ഷാ​ജി ചി​ല​ന്പി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ ന​ൽ​കി.
Loading...