യു​വാ​വ് കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ചു
Tuesday, May 15, 2018 11:19 PM IST
നെന്മാ​റ:​ യു​വാ​വ് കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ചു. കോ​യ​ന്പ​ത്തൂ​ർ ഗ​ണ​പ​തി കെ.​കെ. ന​ഗ​ർ പോ​ലീ​സ് കോ​ർ​ട്ടേ​ഴ്സി​ൽ പ​രേ​ത​നാ​യ ത​ങ്ക സ്വാ​മി​യു​ടെ മ​ക​ൻ ഭ​ര​താ​ണ് (20) മു​ങ്ങി മ​രി​ച്ച​ത്. നെന്മാ​റ നെ​ല്ലി​ക്കു​ള​ങ്ങ​ര ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ ഇന്നലെ രാ​വി​ലെ 11 നാ​ണ് സം​ഭ​വം.​

ഭ​ര​തി​ന്‍റെ അ​മ്മ ക​വി​ത​യു​ടെ സ​ഹോ​ദ​രി വ​ല്ല​ങ്ങി​യി​ലെ പ്രി​യ​യു​ടെ വീ​ട്ടി​ലേ​ക്ക് കു​ടും​ബ​സ​മേ​തം തി​ങ്ക​ളാ​ഴ്ച അ​വ​ധി​ക്ക് വ​ന്ന​താ​ണ്. നെന്മാ​റ വേ​ല​ക്കാ​വ് കാ​ണാ​നാ​യി അ​മ്മ​യും മ​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും കൂ​ടി നെ​ല്ലി​ക്കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​താ​ണ്. അ​മ്മ​യും സ​ഹോ​ദ​രി​യും തൊ​ഴാ​ൻ ക​യ​റി​യ ​സ​മ​യ​ത്തി​ൽ ഭ​ര​തും കൂ​ട്ടു​കാ​രും കു​ളി​ക്കാ​നി​റ​ങ്ങി. കു​ള​ത്തി​ൽ നീ​ന്തു​ന്ന​തി​നി​നി​ടെ സ​ഹോ​ദ​രി​യു​ടെ മ​ക​ൻ ശ​ക്തി കു​ഴ​ഞ്ഞു വെ​ള്ള​ത്തി​ൽ താ​ഴ്ന്നു. ഇ​തുക​ണ്ട് ഭ​ര​ത് വെ​ള്ള​ത്തി​ലി​റ​ങ്ങി നീ​ന്തി​പ്പോ​യി ര​ക്ഷ​പ്പെ​ടു​ത്തി​യെ​ങ്കി​ലും ഇ​തി​നി​ടെ ഭ​ര​ത് മു​ങ്ങി താ​ഴു​ക​യാ​യി​രു​ന്നു. ഇ​തുക​ണ്ട ഭ​ര​തി​ന്‍റ അ​മ്മ നി​ല​വി​ളി​ച്ച​തി​നെ തു​ട​ർ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ഓ​ടി​യെ​ത്തി വെ​ള്ള​ത്തി​ലി​റ​ങ്ങി ഭ​ര​തി​നു വേ​ണ്ടി തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്തി​യി​ല്ല. ആ​ല​ത്തൂ​രി​ൽ നി​ന്ന് അ​ഗ്നി ശ​മ​ന സേ​ന​യെ ഉ​ട​ൻ വി​ളി​ച്ചു​വെ​ങ്കി​ലും അ​വ​രെ​ത്തു​ന്പോ​ഴേ​ക്കും നാ​ട്ടു​കാ​ർ അ​ര മ​ണി​ക്കൂ​ർ തി​ര​ച്ചി​ൽ ന​ട​ത്തി മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മൃ​ത​ദേ​ഹം നെന്മാ​റ സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ. കാ​റ്റ​റിംഗ്് ജോ​ലി ചെ​യ്യു​ക​യാ​ണ് മ​രി​ച്ച ഭ​ര​ത്. സ​ഹോ​ദ​ര​ൻ: ദി​നേ​ഷ്.
Loading...