യു​വാ​വ് ഷോ​ക്കേ​റ്റു മ​രി​ച്ചു
Wednesday, May 16, 2018 12:23 AM IST
മൂ​ന്നാ​ര്‍: 11 കെ​വി ലൈ​നി​ല്‍നി​ന്ന് ഷോ​ക്കേ​റ്റ് യു​വാ​വ് മ​രി​ച്ചു. കാ​സ​ര്‍ഗോ​ഡ് ച​ന്ദ്ര​ഗി​രി സ്വ​ദേ​ശി കെ.​എം. വീ​ട്ടി​ല്‍ അ​ബ്ദു​ള്ള (38) ആ​ണ് മ​രി​ച്ച​ത്. കെ​എ​സ്ആ​ര്‍ടി​സി ഡി​പ്പോ​യ്ക്കു​സ​മീ​പം റോ​ഡി​ല്‍ അ​ധി​കം ഉ​യ​ര​ത്തി​ല​ല്ലാ​തെ സ്ഥാ​പി​ച്ചി​രു​ന്ന പോ​സ്റ്റി​ല്‍നി​ന്നു ഷോ​ക്കേ​ല്‍ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

മൂ​ന്നാ​റി​ലെ സ്‌​പോ​ര്‍ട്‌​സ് ട്രെ​യി​നിം​ഗ് സെന്‍റര്‍ ഗ്രൗ​ണ്ടി​ല്‍ നടക്കുന്ന മൂ​ന്നാ​ര്‍ ഫെ​സ്റ്റ് വി​നോ​ദ​മേ​ള​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് അ​ബ്ദു​ള്ള. മേ​ള​യു​ടെ പ്ര​ച​ര​ണാ​ര്‍ഥം പ്ര​വേ​ശ​ന​ക​വാ​ട​ത്തി​ല്‍ ബോ​ര്‍ഡ് സ്ഥാ​പി​ക്കു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ബോ​ര്‍ഡ് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി ഇ​രു​മ്പു​ക​മ്പി ഉ​യ​ര്‍ത്തു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ല്‍ ലൈ​നി​ല്‍ തട്ടു​ക​യാ​യി​രു​ന്നു. ഒ​പ്പ​മു​ള്ള​വ​ര്‍ ഉ​ട​ൻ​ത​ന്നെ മൂ​ന്നാ​റി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം അ​ടി​മാ​ലി​യി​ല്‍ പോ​സ്റ്റു​മോ​ര്‍ട്ടം ന​ട​ത്തി​യ​ശേ​ഷം ഇ​ന്ന് സ്വ​ദേ​ശ​ത്തേ​ക്കു കൊ​ണ്ടു​പോ​കും.
Loading...