വി​ത്തി​ട​ല്‍ ഉ​ത്സ​വം ന​ട​ത്തി
Wednesday, May 16, 2018 1:39 AM IST
ത​ളി​പ്പ​റ​മ്പ്: സ​മ്പൂ​ര്‍​ണ ത​രി​ശു​ര​ഹി​ത പ​ഞ്ചാ​യ​ത്താ​കാ​ന്‍ കു​റു​മാ​ത്തൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ത​യാ​റെ​ടു​ക്കു​ന്നു. ഇ​തോ​ട​നു​ബ​ന്ധി​ച്ചു​ള്ള വി​ത്തി​ട​ല്‍ ഉ​ത്സ​വം ചൊ​റു​ക്ക​ള​യി​ല്‍ ന​ട​ന്നു. ത​രി​ശു​ര​ഹി​ത നി​ല​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും കൃ​ഷി​യോ​ഗ്യ​മാ​ക്കു​ക​യെ​ന്ന​താ​ണു കു​റു​മാ​ത്തൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ല​ക്ഷ്യ​മി​ടു​ന്ന​ത്. 140 ഹെ​ക്ട​ര്‍ സ്ഥ​ല​മാ​ണു പ​ഞ്ചാ​യ​ത്തി​ല്‍ ത​രി​ശു​നി​ല​മാ​യി ഉ​ണ്ടാ​യി​രു​ന്ന​ത്.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇ​തി​ല്‍ 120 ഹെ​ക്ട​ര്‍ ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷം കൊ​ണ്ടു കൃ​ഷി​യോ​ഗ്യ​മാ​ക്കി​യി​രു​ന്നു. ഈ ​വ​ര്‍​ഷം ബാ​ക്കി​യു​ള്ള 20 ഹെ​ക്ട​ര്‍ പ്ര​ദേ​ശ​ത്തു കൂ​ടി കൃ​ഷി ചെ​യ്യു​ന്ന​തോ​ടെ സ​മ്പൂ​ര്‍​ണ ത​രി​ശു​ര​ഹി​ത പ​ഞ്ചാ​യ​ത്താ​യി കു​റു​മാ​ത്തൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മാ​റും. ഇ​തോ​ട​നു​ബ​ന്ധി​ച്ചു ചൊ​റു​ക്ക​ള മ​ല​ര​ട്ട കൊ​ള​വ​യ​ലി​ലെ ആ​റേ​ക്ക​ര്‍ സ്ഥ​ല​ത്താ​ണു വി​ത്തി​ട​ല്‍ ഉ​ത്സ​വം ന​ട​ന്ന​ത്. ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ല​ത ഉ​ദ്ഘാ​ട​നം ചെ​യ്തു.
Loading...