അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​തെ പ​ത്ത​നാ​പു​രം ക​മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് സെ​ന്‍റ​ർ
Thursday, May 17, 2018 12:19 AM IST
പ​ത്ത​നാ​പു​രം: അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​തെ പ​ത്ത​നാ​പു​രം ക​മ്മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് സെ​ന്‍റ​ർ. ക​ഴി​ഞ്ഞ ആ​ഴ്ച്ച​യാ​ണ് ഇ​ത് താ​ലൂ​ക്കാ​ശു​പ​ത്രി​യാ​യി ഉ​യ​ര്‍​ത്തി​യ​ത്. പ​ത്ത​നാ​പു​ര​ത്ത് താ​ലൂ​ക്കാ​ശു​പ​ത്രി വേ​ണ​മെ​ന്ന പ​തി​റ്റാ​ണ്ടു​ക​ളു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ച അ​ധി​കൃ​ത​ര്‍ ഡോ​ക്ട​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​രെ​യോ മ​റ്റ് സൗ​ക​ര്യ​ങ്ങ​ളോ ഒ​രു​ക്കി​യി​ട്ടി​ല്ല.​പു​ന​ലൂ​രും പ​ത്ത​നാ​പു​രം താ​ലൂ​ക്കി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന​പ്പോ​ള്‍ താ​ലൂ​ക്കാ​ശു​പ​ത്രി പു​ന​ലൂ​രാ​യി​രു​ന്നു.

പ​ത്ത​നാ​പു​രം ആ​സ്ഥാ​ന​മാ​യി താ​ലൂ​ക്ക് രൂ​പീ​ക​രി​ച്ച​പ്പോ​ള്‍ ഇ​വി​ടെ താ​ലൂ​ക്കാ​ശു​പ​ത്രി വേ​ണ​മെ​ന്ന ആ​വ​ശ്യം വീ​ണ്ടും ശ​ക്ത​മാ​കു​ക​യാ​യി​രു​ന്നു. താ​ലൂ​ക്കാ​ശു​പ​ത്രി അ​നു​വ​ദി​ക്കു​മെ​ന്ന സാ​ഹ​ച​ര്യം വ​ന്ന​തോ​ടെ എ​വി​ടെ വേ​ണ​മെ​ന്ന കാ​ര്യ​ത്തി​ല്‍ എം​എ​ല്‍​എ​യും സി​പി​എ​മ്മും ര​ണ്ട് ത​ട്ടി​ലാ​യ​തും വി​വാ​ദ​മാ​യി.

പി​ട​വൂ​രി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് നി​ല്ക്കു​ന്ന സ്ഥ​ലം താ​ലൂ​ക്കാ​ശു​പ​ത്രി​യ്ക്കാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് എം​എ​ല്‍​എ​യും, നി​ല​വി​ല്‍ സി​എ​ച്ച്സി നി​ല്‍​ക്കു​ന്ന സ്ഥ​ലം ത​ന്നെ വേ​ണ​മെ​ന്ന് സി​പി​എ​മ്മും ശ​ഠി​ച്ചു. മ​റ്റൊ​രു സ്ഥ​ലം ക​ണ്ടെ​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ചി​ല രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളും രം​ഗ​ത്തെ​ത്തി​യ​തോ​ടെ വി​വാ​ദ​ങ്ങ​ളും മു​റു​കി.

ഇ​തി​നി​ടെ നി​ല​വി​ലു​ള്ള സി​എ​ച്ച്സി ത​ന്നെ താ​ലൂ​ക്കാ​ശു​പ​ത്രി​യാ​യി ഉ​യ​ര്‍​ത്തു​ക​യാ​യി​രു​ന്നു. സ്ഥ​ല​പ​രി​മി​തി​യി​ല്‍ വീ​ര്‍​പ്പു​മു​ട്ടു​ന്ന ഇ​വി​ടെ കെ​ട്ടി​ട​ങ്ങ​ള്‍ പ​ല​തും കാ​ല​പ്പ​ഴ​ക്കം ചെ​ന്ന​താ​ണ്. ആ​വ​ശ്യ​ത്തി​ന് കി​ട​ക്ക​ക​ളോ വാ​ര്‍​ഡു​ക​ളോ ഇ​ല്ല.

സ​മീ​പ​ത്ത് യു​ഐ​റ്റി പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് വ​ക ക​മ്മ്യൂ​ണി​റ്റി ഹാ​ള്‍ കൂ​ടി ആ​ശു​പ​ത്രി​യ്ക്കാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​മെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു​ണ്ട്. നി​ല​വി​ല്‍ ഉ​ച്ച വ​രെ​യു​ണ്ടാ​യി​രു​ന്ന ഓ ​പി വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ക്കി​യ​താ​ണ് ഏ​ക​പ​രി​ഷ്ക​ര​ണം. കൂ​ടു​ത​ല്‍ ഡോ​ക്ട​ര്‍​മാ​രെ​യും ജീ​വ​ന​ക്കാ​രെ​യും നി​യ​മി​ച്ച് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.
Loading...