ക​ണ്ണം​കു​ള​വും പ​രി​സ​ര​വും വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​ക്കു​ന്നു
Wednesday, June 6, 2018 10:44 PM IST
പൂ​ച്ചാ​ക്ക​ൽ: പാ​ണാ​വ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു മു​ൻ​പി​ലെ കു​ള​വും (ക​ണ്ണം​കു​ളം)​പ​രി​സ​ര​വും വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ക്കാ​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ചേ​ർ​ത്ത​ല- അ​രൂ​ക്കു​റ്റി റോ​ഡ​രി​കി​ൽ സ്ഥി​തി ചെ​യ്യു​ന്ന കു​ള​വും പ​രി​സ​ര​വും ഇ​തോ​ടെ കു​ട്ടി​ക​ളെ​യ​ട​ക്കം ആ​ക​ർ​ഷി​ക്കു​ന്ന ഇ​ട​മാ​യി മാ​റും. മി​ക​ച്ച പ്ര​വ​ർ​ത്ത​ന​മു​ള്ള പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു സ​മീ​പ​വും പ്ര​ധാ​ന റോ​ഡ​രി​കി​ലും പാ​ർ​ക്ക് വ​രു​ന്ന​ത് ഏ​റെ​ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കു​ന്ന ഒ​ന്നാ​ണ്.

ര​ണ്ടു ഘ​ട്ട​മാ​യി ആ​റു​ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി ഓ​ണ​ത്തി​ന് ഉ​ദ്ഘാ​ട​നം ന​ട​ത്താ​നാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​ള​ത്തി​ന്‍റെ പ​രി​സ​രം വൃ​ത്തി​യാ​ക്കി പൂ​ഴി വി​രി​ച്ചു. കു​ള​ത്തി​ലെ വെ​ള്ളം വ​റ്റി​ച്ച് അ​ഴു​ക്കു​ക​ൾ നീ​ക്കം ചെ​യ്യ​ണം, മാ​ലി​ന്യ​ങ്ങ​ൾ ത​ട​യാ​നു​ള്ള സം​വി​ധാ​നം ചെ​യ്യ​ണം.
കു​ള​ത്തി​ന്‍റെ വ​ട​ക്ക്, തെ​ക്ക് വ​ശ​ങ്ങ​ളി​ൽ നി​ര​പ്പാ​ക്കി ടൈ​ൽ​സു​ക​ൾ സ്ഥാ​പി​ക്കും.

ഇ​വി​ട​ങ്ങ​ളി​ൽ ഇ​ട​വി​ട്ട് ഇ​രി​പ്പി​ട​ങ്ങ​ളും ഹാ​ൻ​ഡ് റെ​യ്ൽ, കു​ട്ടി​ക​ൾ​ക്കു​ള്ള ക​ളി​ഉ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യും സ്ഥാ​പി​ക്കും. കു​ള​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റ് വ​ശം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ സ്ഥ​ല​മാ​യ​തി​നാ​ൽ അ​വി​ടം വൃ​ത്തി​യാ​ക്കി ചെ​റി​യ മെ​റ്റി​ലു​ക​ൾ നി​ര​ത്തും. കു​ടും​ബ​ശ്രീ​യു​ടെ ല​ഘു​ഭ​ക്ഷ​ണ​ശാ​ല​യു​ണ്ടാ​കും.

സ​മീ​പ​ത്തെ ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​വും ന​വീ​ക​രി​ക്കും. നി​ശ്ചി​ത സ​മ​യ​ത്തു മാ​ത്ര​മാ​യി​രി​ക്കും പാ​ർ​ക്കി​ന്‍റെ പ്ര​വ​ർ​ത്ത​നം. പ​ഞ്ചാ​യ​ത്ത് ഫ​ണ്ടാ​ണ് പ​ദ്ധ​തി​ക്കാ​യി വ​ക​യി​രി​ത്തി​യി​രി​ക്കു​ന്ന​ത്.
പ​ഞ്ചാ​യ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ത്തി​പ്പും നി​യ​ന്ത്ര​ണ​ങ്ങ​ളു​മെ​ല്ലാം കു​ടും​ബ​ശ്രീ​യു​ടെ ഏ​ൽ​പ്പി​ക്കു​ന്ന​തി​നാ​ണ് ആ​ലോ​ച​ന എ​ന്ന് പാ​ണാ​വ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് വി​വേ​കാ​ന​ന്ദ പ​റ​ഞ്ഞു.
Loading...