പെ​ട്ടി ഓ​ട്ടോ ഡ്രൈ​വ​ർ കു​ത്തേ​റ്റു മ​രി​ച്ചു, ര​ണ്ടു​പേ​ർ ക​സ്റ്റ​ഡി​യി​ൽ
Wednesday, June 6, 2018 11:00 PM IST
‌കോ​ഴ​ഞ്ചേ​രി: യു​വാ​വ് കു​ത്തേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ ക​സ്റ്റ​ഡി​യി​ൽ. മേ​ലു​ക​ര മു​രു​ക്കു​കാ​ലാ​യി​ൽ ശി​വ​ന്‍റെ മ​ക​ൻ ദി​ലു എ​സ്. നാ​യ​രാ​ണ് (25) കൊ​ല്ല​പ്പെ​ട്ട​ത്.
സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റ·ു​ള തു​രു​ത്തി​മ​ല സ്വ​ദേ​ശി​ക​ളാ​യ വി​ഷ്ണു (27), ഷി​ബി​ൻ (24) എ​ന്നി​വ​രെ രാ​ത്രി​യി​ൽ ത​ന്നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കോ​ഴ​ഞ്ചേ​രി ടൗ​ണി​ലേ​ക്കു​ള്ള വ​ണ്‍​വേ റോ​ഡി​ലെ ബാ​ർ ഹോ​ട്ട​ലി​നു സ​മീ​പം ചൊ​വ്വാ​ഴ്ച രാ​ത്രി 10.30ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ബാ​റി​ൽ മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ ദി​ലു​വു​മാ​യി മ​റ്റൊ​രാ​ൾ സം​ഘ​ർ​ഷ​ത്തി​ലേ​ർ​പ്പെ​ട്ടി​രു​ന്ന​താ​യി പ​റ​യു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് പു​റ​ത്തി​റ​ങ്ങി​യും ഇ​വ​ർ ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി.
ത​ർ​ക്ക​ത്തി​നി​ടെ ഷി​ബി​ൻ ദി​ലു​വി​നെ കു​ത്തി​യ​താ​യി പ​റ​യു​ന്നു. പെ​ട്ടി ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റാ​യി​രു​ന്നു മ​രി​ച്ച ദി​ലു. മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. മാ​താ​വ്: സു​മ. സ​ഹോ​ദ​ര​ങ്ങ​ൾ: ദീ​പു, ബി​ലു. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും. സി​ഐ ബി. ​അ​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ‌