ഒ.​പി. ഷെ​രീ​ഫ് മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്
Wednesday, June 6, 2018 11:10 PM IST
മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് ബ്ലോക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണ്ടാ​യി കോ​ണ്‍​ഗ്ര​സ്സി​ലെ ഒ.​പി. ഷെ​രീ​ഫും, വൈ​സ് പ്ര​സി​ഡ​ണ്ടാ​യി മു​സ്ലീം ലീ​ഗി​ലെ റ​ഫീ​ഖ പാ​റ​ക്കോ​ട്ടി​ലും സ്ഥാ​ന​മേ​റ്റു. കാ​ഞ്ഞി​ര​പ്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നി​ലെ പ്ര​തി​നി​ധി​യാ​യ കോ​ണ്‍​ഗ്ര​സ്സി​ലെ ഒ.​പി. ഷെ​രീ​ഫും, വൈ​സ് പ്ര​സി​ഡ​ണ്ട് ആ​യി മു​സ്ലീം ലീ​ഗി​ലെ മു​ൻ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന റ​ഫീ​ഖ പാ​റ​ക്കോ​ട്ടി​ലും സ്ഥാ​ന​മേ​റ്റു. ഇന്നലെ രാ​വി​ലെ 11 മ​ണി​ക്ക് പ്ര​സി​ഡ​ണ്ട് സ്ഥാ​ന​ത്തേ​ക്കും, ഉ​ച്ച​ക്ക് ര​ണ്ട് മ​ണി​ക്ക് വൈ​സ് പ്ര​സി​ഡ​ണ്ട് സ്ഥാ​ന​ത്തേ​ക്കും തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ന്നു. യു.​ഡി.​എ​ഫി​ന്‍റെ മു​ന്ന​ണി ധാ​ര​ണ പ്ര​കാ​ര​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.’​നി​ല​വി​ൽ 17 അം​ഗ​ങ്ങ​ളു​ള്ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ഒ​ന്പ​ത് യു.​ഡി.​എ​ഫ് അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. എ​ൽ.​ഡി.​എ​ഫി​ന് 8 അം​ഗ​ങ്ങ​ളാ​ണ്.
ര​ണ്ട​ര വ​ർ​ഷ​കാ​ലം മു​സ്ലീം ലീ​ഗി​ന് ല​ഭി​ച്ച പ്ര​സി​ഡ​ണ്ട് സ്ഥാ​നം കെ.​പി മൊ​യ്തു, യൂ​സ​ഫ് പാ​ല​ക്ക​ൽ എ​ന്നി​വ​ർ പ​ങ്കി​ട്ടു. വൈ​സ് പ്ര​സി​ഡ​ണ്ട് കോ​ണ്‍​ഗ്ര​സി​ലെ വി.​പ്രീ​ത ആ​യി​രു​ന്നു. ര​ണ്ട​ര വ​ർ​ഷ​കാ​ല​ത്തെ ഭ​ര​ണ ധാ​ര​ണ​യാ​ണ് യു.​ഡി.​എ​ഫ് ക​രാ​ർ.​റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റാ​യ ജി​ല്ലാ പ​ട്ടി​ക ജാ​തി ഓ​ഫീ​സ​ർ സ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.
തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം പ്ര​സി​ഡ​ണ്ട് ഒ.​പി. ഷെ​രീ​ഫും, വൈ​സ് പ്ര​സി​ഡ​ണ്ട് പാ​റോ​ക്കോ​ട്ടി​ൽ റ​ഫീ​ഖ​യും ഒൗ​ദ്യോ​ഗി​ക​മാ​യ സ്ഥാ​ന​മേ​റ്റു. പു​തി​യ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക് സ​മി​തി അം​ഗ​ങ്ങ​ളും, മു​ന്ന​ണി നേ​താ​ക്ക​ളും ആ​ശം​സ​ക​ൾ ന​ൽ​കി. തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ൽ ആ​ഹ്ലാ​ദ പ്ര​ക​ട​ന​വും ന​ട​ന്നു.