ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കി​ണ​ർ ന​ന്നാ​ക്കി
Thursday, June 7, 2018 12:22 AM IST
നാ​ദാ​പു​രം: സി​വി​ല്‍ സൊ​സൈ​റ്റി മൂ​വ്മെ​ന്‍റ് ജ​ന​കീ​യ കൂ​ട്ടാ​യ്മ എ​ട​ച്ചേ​രി മു​ല്ല​പ്പ​ള്ളി ല​ക്ഷം​വീ​ട് കോ​ള​നി​യി​ലെ കി​ണ​ര്‍ ആ​ഴം കൂ​ട്ടി ഉ​പ​യോ​ഗ​യോ​ഗ്യ​മാ​ക്കി പ​രി​സ്ഥി​തി ദി​ന സ​മ്മാ​ന​മാ​യി സ​മ​ര്‍​പ്പി​ച്ചു. കി​ണ​റ്റി​ന്‍ ക​ര​യി​ല്‍ ക​റി​വേ​പ്പി​ലത്തൈ ​ന​ട്ട​ ശേ​ഷം കോ​ള​നി​യി​ലെ സ്ത്രീ​ക​ള്‍ ഒ​ന്നി​ച്ചു വെ​ള്ളം കോരി കി​ണ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ത്ത് വീ​ടു​ക​ളു​ള്ള കോ​ള​നി​യി​ല്‍ നാ​ല് പ​തി​റ്റാ​ണ്ട് മു​മ്പ് കു​ഴി​ച്ച കി​ണ​റി​ല്‍ വേ​ന​ല്‍ക്കാ​ല​ത്ത് ആ​വ​ശ്യ​ത്തി​ന് വെ​ള്ളം ല​ഭി​ച്ചി​രു​ന്നി​ല്ല.
പ​ത്ത് വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി കോ​ള​നി​വാ​സി​ക​ള്‍ വ​ലി​യ ബു​ദ്ധി​മു​ട്ടി​ലാ​യി​രു​ന്നു. നാ​ദാ​പു​ര​ത്തെ ജ​ന​കീ​യ കൂ​ട്ടാ​യ്മയാണ് കി​ണ​ര്‍ ആ​ഴം കൂ​ട്ടിയത്.