മെ​​ഡി​​ക്ക​​ൽ സ്റ്റോ​​റി​​ലെ​ത്തി​യ യു​വാ​വ് ക​ട​യു​ട​മ​യു​ടെ മൊ​ബെെ​ലു​മാ​യി ക​ട​ന്നു
Thursday, June 7, 2018 12:24 AM IST
വൈ​​ക്കം: മെ​​ഡി​​ക്ക​​ൽ സ്റ്റോ​​റി​​ൽ എ​​ത്തി​​യ യു​​വാ​​വ് ക​​ഴു​​ത്തു​​വേ​​ദ​​ന​​യ്ക്കു ചു​​റ്റു​​ന്ന കോ​​ള​​ർ ചോ​​ദി​​ച്ചെ​​ത്തി ക​​ട​​യു​​ട​​മ​​യു​​ടെ ഐ​​ഫോ​​ണു​​മാ​​യി ക​​ട​​ന്നു.​​വൈ​​ക്കം കൊ​​ച്ചു ക​​വ​​ല​​യി​​ലെ കെ. ​​ജി മെ​​ഡി​​ക്ക​​ൽ​​സി​​ൽ നി​​ന്നാ​​ണ് ക​​ഴി​​ഞ്ഞ ദി​​വ​​സം വൈ​​കു​​ന്നേ​​രം നാ​​ലി​​ന് 22000 രൂ​​പ വി​​ല​​വ​​രു​​ന്ന ആ​​പ്പി​​ളി​​ന്‍റെ ഐ​​ഫോ​​ണ്‍ ക​​വ​​ർ​​ന്ന​​ത്. യു​​വാ​​വ് ക​​ട​​യി​​ലെ​​ത്തി​​യ​​പ്പോ​​ൾ ക​​ട​​യു​​ട​​മ​​യു​​ടെ ഭാ​​ര്യ​​യാ​​ണ് ക​​ട​​യി​​ലു​​ണ്ടാ​​യി​​രു​​ന്ന​​ത്.​
ഇ​​വ​​ർ സാ​​ധ​​ന​​മെ​​ടു​​ക്കാ​​ൻ പോ​​യ സ​​മ​​യം മേ​​ശ​​പ്പു​​റ​​ത്തി​​രു​​ന്ന ഐ ​​ഫോ​​ണ്‍ യു​​വാ​​വ് അ​​പ​​ഹ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു.​​
ക​​ട​​ഉ​​ട​​മ പ​​രാ​​തി ന​​ൽ​​കി​​യ​​തി​​നെ തു​​ട​​ർ​​ന്ന് പോ​​ലീ​​സ് ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ൽ സി​​സി​​ടി​​വി യി​​ൽ നി​​ന്നു മോ​​ഷ്ടാ​​വി​​നെ​​ക്കു​​റി​​ച്ച് പോ​​ലീ​​സി​​നു സൂ​​ച​​ന ല​​ഭി​​ച്ചി​​ട്ടു​​ണ്ട്.
Loading...