കാ​റും ബൈ​ക്കും കു​ട്ടി​യി​ടി​ച്ച് ബെെക്ക് യാത്രികന് പരിക്ക്
Thursday, June 7, 2018 12:24 AM IST
വൈ​ക്കം: കാ​റും ബൈ​ക്കും കു​ട്ടി​യി​ടി​ച്ച് ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന യു​വാ​വി​നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.​ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വി​നെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​ഥ​മ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഏ​ഴി​നു ക​ച്ചേ​രി​ക്ക​വ​ല​യി​ലാ​യി​രു​ന്നു സം​ഭ​വം.​ക​ച്ചേ​രി​ക്ക​വ​ല​യി​ൽ നി​ന്ന് ടി​വി​പു​രം റോ​ഡി​ലേ​ക്ക് ബൈ​ക്കി​ൽ വ​രു​ന്പോ​ൾ അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ യു​വാ​വി​നെ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.​
ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ യു​വാ​വ് ഉ​യ​ർ​ന്ന് പൊ​ങ്ങി ഏ​താ​നും മീ​റ്റ​റ​ക​ലേ​യ്ക്ക് വീ​ഴു​കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​രും ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​രും ചേ​ർ​ന്നാ​ണ് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.​പ​രി​ക്കേ​റ്റ​ത് പ​ന​ന്പു​കാ​ട് സ്വ​ദേ​ശി​ക്കാ​ണെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.
Loading...