മുരിങ്ങൂരിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; ഡ്രൈവർക്കു നിസാര പരിക്കേറ്റു
Thursday, June 7, 2018 12:43 AM IST
മു​രി​ങ്ങൂ​ർ: ദേ​ശീ​യ​പാ​ത മു​രി​ങ്ങൂ​രി​ൽ വാ​ഹ​നാ​പ​ക​ടം. നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യു​ടെ പു​റ​കി​ൽ കാ​യ ക​യ​റ്റി പോ​കു​ക​യാ​യി​രു​ന്ന മ​റ്റൊ​രു ലോ​റി ഇ​ടി​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽ ലോ​റി ഡ്രൈ​വ​ർ​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ രാ​വി​ലെ ഹൈ​വേ സി​ഗ്ന​ലി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. തൃ​ശൂ​രി​ൽ നി​ന്നും ആ​ലു​വ​യി​ലേ​ക​ക്കു പോ​വു​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത് . പ​രി​ക്കേ​റ്റ​വ​രെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. യൂ​ണി​യ​ൻ പ്ര​വ​ർ​ത്ത ക​രു​ടേ​യും പ്ര​ദേ​ശ​ത്തെ ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. കൊ​ര​ട്ടി പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി.
Loading...