യു​വാ​വ് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ
Thursday, June 7, 2018 12:56 AM IST
അ​ഞ്ച​ൽ: യു​വാ​വി​നെ കി​ട​പ്പു​മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തേ​വ​ർ​തോ​ട്ടം വി​ള​യി​ൽ തെ​ക്കേ​തി​ൽ വീ​ട്ടി​ൽ മ​നു (32) വാ​ണ് മ​രി​ച്ച​ത്. ഗ​ൾ​ഫി​ലാ​യി​രു​ന്ന കാ​ല​ത്ത് അ​വി​ടെ വ​ച്ചു​ണ്ടാ​യ സൗ​ഹൃ​ദ​ത്തി​ൽ ആ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ സു​ഹൃ​ത്തി​ന് നാ​ട്ടി​ലെ ബ്ലേ​ഡ് പ​ലി​ശ​ക്കാ​രി​ൽ നി​ന്നും പ​ണം ക​ടം​വാ​ങ്ങി ന​ൽ​കി​യി​രു​ന്നു​വ​ത്രേ. കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും ന​ൽ​കി​യ പ​ണം തി​രി​കെ ന​ൽ​കാ​ത്ത​തി​നാ​ൽ ബ്ലേ​ഡ് പ​ലി​ശ​ക്കാ​ർ പ​ല​ത​വ​ണ മ​നു​വി​നെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കി​യി​രു​ന്നു​വെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. ഇ​താ​കാം ആ​ത്മ​ഹ​ത്യ​യ്ക്ക് കാ​ര​ണ​മെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ​യാ​ണ് മ​നു​വി​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. അ​ഞ്ച​ൽ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.​തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു. ഭാ​ര്യ: സ്റ്റെ​ഫി. മ​ക്ക​ർ: അ​മേ​യ, അ​ജോ​യ്.
Loading...