തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ൽ നി​ർ​മിച്ച സി​മ​ന്‍റ് ഇ​ഷ്ടി​ക​ക​ൾ വി​ത​ര​ണം ചെ​യ്തു
Thursday, June 7, 2018 12:59 AM IST
കാ​ടു​കു​റ്റി : ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ലൈ​ഫ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ഭ​വ​ന​നി​ർ​മാണ​ത്തി​നാ​യി തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ നി​ർ​മി​ച്ച സി​മ​ന്‍റ് ഇ​ഷ്ടി​ക​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ചാ​ല​ക്കു​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ഷീ​ജു നി​ർ​വ​ഹി​ച്ചു.
കാ​ടു​കു​റ്റി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ഐ. ​ക​ണ്ണ​ത്ത് അ​ധ്യ​ക്ഷ​നാ​യി. ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട 48 കു​ടം​ബ​ങ്ങ​ൾ​ക്കു ഭ​വ​ന​നി​ർ​മാണ​ത്തി​നു ന​ൽ​കു​ന്ന നാലു ല​ക്ഷം രൂ​പ​യ്ക്കു പു​റ​മെ​യാ​ണ് ഏ​ക​ദേ​ശം 60 രൂ​പ വി​ല​മ​തി​ക്കു​ന്ന സി​മ​ന്‍റ് ഇ​ഷ്ടി​ക​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ലെ 16 വാ​ർ​ഡി​ലും തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലൂ​ടെ ഇ​ഷ്ടി​ക നി​ർ​മാ​ണം ന​ട​പ്പാ ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് തോ​മ​സ് ഐ. ​ക​ണ്ണ​ത്ത് പ​റ​ഞ്ഞു. വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ ഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​ആ​ർ ഡേ​വീ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​രാ​യ എം. ​രാ​ജ​ഗോ​പാ​ൽ, വി.​എ. പ​ദ്മനാ​ഭ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ മേ​ഴ്സി ഫ്രാ​ൻ​സി​സ്, മോ​ളി തോ​മ​സ്, ജി​നി ആ​ന്‍റ​ണി ജോ​യി​ന്‍റ് ബി​ഡി​ഒ ശ​ങ്ക​ര​ൻ​കു​ട്ടി, എം.​എസ്. മൈ​മൂ​ന​ത്ത്, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി കെ.​എ​സ്. സു​രേ​ഷ്, അ​ഖി​ല, സു​നി​ത, വി​ഇഒ ​ഗി​രി​ജ​ദേ​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
Loading...