സ​മ​ഗ്ര ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡ് പു​തു​ക്ക​ൽ
Thursday, June 7, 2018 1:38 AM IST
മ​ല​യാ​റ്റൂ​ർ: മ​ല​യാ​റ്റൂ​ർ-​നീ​ലീ​ശ്വ​രം പ​ഞ്ചാ​യ​ത്തി​ൽ സ​മ​ഗ്ര ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡ് പു​തു​ക്കാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ​ക്ക് കാ​ർ​ഡ് പു​തു​ക്ക​ലും, അ​ക്ഷ​യ​യി​ൽ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി​യി​ട്ട് കാ​ർ​ഡ് എ​ടു​ക്കാ​ൻ സാ​ധി​ക്കാ​തി​രു​ന്ന​വ​ർ​ക്ക് പു​തി​യ കാ​ർ​ഡ് എ​ടു​ക്ക​ലും നാ​ളെ രാ​വി​ലെ പ​ത്തു മു​ത​ൽ പ​ഞ്ചാ​യ​ത്തി​ൽ ന​ട​ക്കും. ഗു​ണ​ഭോ​ക്താ​ക്ക​ൾ പ​ഴ​യ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡും, റേ​ഷ​ൻ കാ​ർ​ഡും 30 രൂ​പ​യു​മാ​യി എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​റി​യി​ച്ചു.
കാ​ല​ടി: ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യി​ൽ അ​ക്ഷ​യ സെ​ന്‍റ​ർ വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്ത ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ഫോ​ട്ടോ എ​ടു​ക്ക​ൽ ഒ​ന്പ​തി​നു രാ​വി​ലെ പ​ത്തു മു​ത​ൽ കാ​ല​ടി പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കും. റേ​ഷ​ൻ കാ​ർ​ഡി​ൽ പേ​രു​ള്ള അ​ഞ്ച് അം​ഗ​ങ്ങ​ളും ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡ് പു​തു​ക്കാ​ൻ വി​ട്ടു​പോ​യ​വ​രും എ​ത്തി​ച്ചേ​ര​ണം. പ​ഴ​യ കാ​ർ​ഡ്, റേ​ഷ​ൻ കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പ്, 30 രൂ​പ എ​ന്നി​വ കൊ​ണ്ട് വ​ര​ണം.