"ചാ​ക​ര' ഘോ​ഷി​ക്കാ​ൻ ഉ​ത്സ​വ​ത്തി​ര​ക്ക്
Wednesday, June 13, 2018 10:36 PM IST
കോ​​ട്ട​​യം: പു​​ല്ല​​ൻ, പ​​ര​​ൽ, വാ​​ള, മ​​ഞ്ഞ​​ക്കൂ​​രി, ക​​രി​​മീ​​ൻ.... പെ​​രു​​മ​​ഴ​​ക്കാ​​ല​​ത്തെ ചാ​​ക​​ര ഘോ​​ഷി​​ക്കാ​​ൻ മീ​​ന​​ച്ചി​​ൽ ക​​ട​​വു​​ക​​ളി​​ലും തോ​​ടു​​ക​​ളി​​ലും മീ​​ൻ​​പി​​ടി​​ത്ത​​ക്കാ​​രു​​ടെ ഉ​​ത്സ​​വ​​ത്തി​​ര​​ക്കാ​​ണ്. ക​​ട​​വു​​ക​​ളി​​ൽ കാ​​ൽ കു​​ത്താ​​ൻ ഇ​​ട​​മി​​ല്ലാ​​ത്ത ആ​​ൾ​​ക്കൂ​​ട്ട​​ത്തി​​ന്‍റെ ആ​​ര​​വ​​ത്തി​​നൊ​​പ്പം പു​​ഴ​​മീ​​ൻ വി​​ൽ​​പ​​ന​​യും ത​​കൃ​​തി.

ചി​​ല​​യി​​ട​​ങ്ങ​​ളി​​ൽ ന​​ല്ല കൊ​​യ്ത്ത്, ചി​​ല​​യി​​ട​​ങ്ങ​​ളി​​ൽ വീ​​ശി​​യാ​​ൽ കാ​​ര്യ​​മാ​​യ നേ​​ട്ട​​മി​​ല്ല. മീ​​നു​​ള്ള ഇ​​ട​​ങ്ങ​​ൾ തേ​​ടി പ​​ല​​യി​​ട​​ങ്ങ​​ളി​​ൽ നി​​ന്നാ​​ണ് വ​​ല​​ക്കാ​​രു​​ടെ വ​​ര​​വ്. മ​​ണ്‍​സൂ​​ണ്‍ ആ​​ഘോ​​ഷം ന​​ദി​​ക​​ളി​​ലും തോ​​ടു​​ക​​ളി​​ലു​​മാ​​ക്കാ​​ൻ അ​​യ​​ൽ​​ജി​​ല്ല​​ക​​ളി​​ൽ​​നി​​ന്ന് എ​​ത്തു​​ന്ന​​വ​​രും കു​​റ​​വ​​ല്ല. ര​​ണ്ടു കി​​ലോ പ​​ര​​ലെ​​ങ്കി​​ലും മി​​ക്ക വ​​ല​​യി​​ലും കു​​ടു​​ങ്ങു​​ന്നു​​ണ്ടെ​​ന്ന​​തി​​നാ​​ൽ വീ​​ശാ​​ൻ വ​​രു​​ന്ന ആ​​ർ​​ക്കും നി​​രാ​​ശ​​യി​​ല്ല. കി​​ഴ​​ക്ക​​ൻ മ​​ല​​വെ​​ള്ളം ക​​യ​​റി​​മൂ​​ടി​​യ പാ​​ട​​ങ്ങ​​ളി​​ലും ക​​വി​​ഞ്ഞൊ​​ഴു​​കു​​ന്ന തോ​​ടു​​ക​​ളി​​ലും തി​​ക​​പ്പു​​വെ​​ള്ളം ക​​യ​​റി​​യ താ​​ഴ്ന്ന പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും മീ​​ൻ ക​​യ​​റ്റ​​മു​​ള്ള​​തി​​നാ​​ൽ പ​​ക​​ലോ രാ​​ത്രി​​യോ നോ​​ക്കാ​​തെ ഒ​​രാ​​ഴ്ച​​യാ​​യി ഊ​​ത്ത​​പി​​ടി​​ത്ത​​ക്കാ​​രു​​ടെ തി​​ര​​ക്കു​​ണ്ട്.

പെ​​രു​​മ​​യ​​ത്തും കൂ​​രി​​രു​​ട്ടി​​ലും വീ​​ശു​​കാ​​ർ വെ​​ള്ള​​ക്കെ​​ട്ടി​​ലൂ​​ടെ നീ​​ങ്ങു​​ന്നു. കോ​​ട്ട​​യം, ച​​ങ്ങ​​നാ​​ശേ​​രി, പു​​തു​​പ്പ​​ള്ളി, ചി​​ങ്ങ​​വ​​നം, കു​​മ​​ര​​കം, ആ​​ർ​​പ്പൂ​​ക്ക​​ര പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ തോ​​ടു​​ക​​ളി​​ലും വീ​​ശ​​ൽ ത​​കൃ​​തി​​യാ​​യി കാ​​ണാം.

ഒ​​റ്റ​​പ്പെ​​ട്ട ഇ​​ട​​ങ്ങ​​ളി​​ൽ വ​​ലി​​യ വാ​​ള​​യും വ​​രാ​​ലും വ​​ല​​യി​​ൽ കു​​രു​​ങ്ങു​​ന്നു​​ണ്ട്. പാ​​ട​​ങ്ങ​​ളി​​ൽ ഉ​​ട​​ക്കു​​വ​​ല​​യി​​ട്ടു മീ​​ൻ​​പി​​ടി​​ക്കു​​ന്ന​​വ​​രും കു​​റ​​വ​​ല്ല. പാ​​ട​​ങ്ങ​​ൾ നി​​റ​​ഞ്ഞ​​തോ​​ടെ രോ​​ഹു, ക​​ട്‌​​ല തു​​ട​​ങ്ങി​​യ വ​​ള​​ർ​​ത്തു​​മീ​​നു​​ക​​ൾ തോ​​ടു​​ക​​ളി​​ലേ​​ക്ക് ക​​യ​​റി​​യി​​ട്ടു​​ണ്ട്.
ക​​രി​​മീ​​നും കു​​റ​​വ​​ല്ല. നൂ​​റു രൂ​​പ മു​​ത​​ൽ മു​​ക​​ളി​​ലേ​​ക്കാ​​ണ് മി​​ക്ക ഇ​​ന​​ങ്ങ​​ൾ​​ക്കും വി​​ല.
Loading...